നിങ്ങള്‍ക്ക് തെറ്റി. ലോകത്തിലെ ഏറ്റവും ഭാരം കൂടിയ പൂച്ച കുട്ടിയാണ് സ്‌പോഞ്ച് ബോബ്. ഭാരം കുറക്കാനുള്ള ഡയറ്റിംഗിലാണ് സ്‌പോഞ്ച്. ഇപ്പോള്‍ ഏതാണ്ട് നാല് മാസം പ്രായമുള്ള മനുഷ്യകുഞ്ഞിന്റെ ഭാരമാണ് പൂച്ചക്കുട്ടിക്കുള്ളത്. ഇത് അവള്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ് ചെയ്‌തത്. തടി കാരണം നടക്കാനും,ഓടാനും വളരെ പാട് പെടുന്ന അവസ്ഥയിലാണ് പാവം സ്‌പോഞ്ച്. ന്യൂയോര്‍ക്കിലെ അനിമല്‍ ഹെവനിലാണ് സ്‌പോഞ്ച് ഇപ്പോള്‍ ഉള്ളത്.അവിടത്തെ ജീവനക്കാരുടെ പ്രത്യേക ശ്രദ്ധയിലാണ് അവള്‍. ചെറിയ ചെറിയ എക്‌സര്‍സൈസുകള്‍ ഒക്കെ ചെയ്യിച്ച് സ്‌പോഞ്ചിനെ പതുക്കെ നടത്താനും ഓടാനുമുള്ള ശ്രമത്തിലാണ് അവിടത്തെ ജീവനക്കാര്‍.
സ്‌പോഞ്ചിന്റെ ഉടമ ഒരു നേഴ്‌സിംഗ് ഹോമിലേക്ക് പോയപ്പോള്‍, അവളെ അനിമല്‍ ഹെവന്‍സില്‍ ഏല്‌പിക്കുകയായിരുന്നെന്ന് ഡയറക്ടറായ കേന്ദ്ര മാര അറിയിച്ചു. വളരെ ഡ്രൈ ഫുഡ് കൊടുത്തതു കൊണ്ടാണ് സ്‌പോഞ്ചിന് ഇത്ര ഭാരം ഉണ്ടാകാന്‍ കാരണം.
No comments:
Post a Comment