കുട്ടികള്‍ ഇത്തരത്തില്‍ മത്സ്യത്തെ വിഴുങ്ങുന്നത് സാധാരണ സംഭവമാണത്രെ. എന്നാല്‍, ഇത്തവണ അനില്‍ വിഴുങ്ങിയ മത്സ്യം ആമാശയത്തില്‍ എത്തിയില്ല, അത് നേരെ ഇടത് ശ്വാസകോശത്തിലാണ് എത്തിയത്. മത്സ്യത്തെ വിഴുങ്ങിയതു മുതല്‍ അനിലിന് ശ്വാസ തടസ്സം അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. രക്‌തത്തില്‍ ഓക്‌സിജന്റെ അളവ് ഗണ്യമായ രീതിയില്‍ കുറഞ്ഞതോടെ ആശുപത്രിയില്‍ എത്തിച്ചു. കുട്ടിയുടെ നില വഷളായതിനെ തുടര്‍ന്ന് എക്‌സ്-റേ എടുത്തപ്പോഴാണ് ശ്വാസകോശത്തില്‍ മത്സ്യത്തെ കണ്ടത്. തുടര്‍ന്ന് 45 മിനിറ്റ് നീണ്ട ശസ്‌ത്രക്രിയയിലൂടെയാണ് മത്സ്യത്തെ പുറത്തെടുത്തത്. ഇതിനായി ശ്വസന നിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോഴാണ് മത്സ്യം 'മരിക്കാന്‍ തയ്യാറായത്'! |
Tuesday, June 5, 2012
ശ്വാസകോശത്തില്‍ ജീവനുളള മത്സ്യം!
Subscribe to:
Post Comments (Atom)
No comments:
Post a Comment