Monday, April 30, 2012

ഇന്റര്‍നെറ്റ്‌ വേഗത കൂടുതല്‍ സ്‌ളോവാക്യയില്‍; കുറവ്‌ ഇന്തോനേഷ്യയിലും യുഎഇയിലും

ലോകത്തില്‍ ഏറ്റവും വേഗതയില്‍ വെബ്‌ പേജുകള്‍ ലോഡ്‌ ആകുന്ന രാജ്യങ്ങള്‍ ഏതൊക്കെയാണെന്ന്‌ അറിയാമോ? 2012 ഏപ്രില്‍ മാസം ഗൂഗിള്‍ പുറത്തുവിട്ട കണക്ക്‌ പ്രകാരം ഡെസ്‌ക്‌ടോപ്പ്‌ കംപ്യൂട്ടറില്‍ ഏറ്റവും വേഗതിയില്‍ വെബ്‌ പേജ്‌ ലോഡ്‌ ആകുന്നത്‌ സ്‌ളോവാക്‌ റിപ്പബ്‌ളിക്കിലാണ്‌. ഇവിടെ ശരാശരി 3.3 സെക്കന്‍ഡ്‌ മാത്രം മതി വെബ്‌ പേജ്‌ ലോഡ്‌ ആകാന്‍. ഏറ്റവും വേഗതയുള്ള ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ലഭ്യമായ 50 രാജ്യങ്ങളില്‍ നടത്തിയ പഠനറിപ്പോര്‍ട്ടാണ്‌ ഗൂഗിള്‍ പുറത്തുവിട്ടത്‌.

ദക്ഷിണകൊറിയ(3.5 സെക്കന്‍ഡ്‌), ചെക്ക്‌ റിപ്പബ്‌ളിക്ക്‌(3.7 സെക്കന്‍ഡ്‌), നെതര്‍ലന്‍ഡ്‌സ്‌(3.9 സെക്കന്‍ഡ്‌) എന്നീ രാജ്യങ്ങളാണ്‌ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ഡെസ്‌ക്‌ടോപ്പുകളില്‍ ഏറ്റവും അവസാന സ്ഥാനത്ത്‌ ഇന്തോനേഷ്യയാണ്‌. അവിടെ വെബ്‌ പേജ്‌ ലോഡ്‌ ചെയ്യാന്‍ ശരാശരി 20.3 സെക്കന്‍ഡ്‌ എടുക്കും. ഫിലിപ്പൈന്‍സില്‍ ശരാശരി 15.4 സെക്കന്‍ഡും ഇന്ത്യയില്‍ ശരാശരി 15.1 സെക്കന്‍ഡും സമയം കൊണ്ടാണ്‌ വെബ്‌ പേജ്‌ ലോഡ്‌ ആകുന്നത്‌.
മൊബൈലിലും ടാബ്‌ലറ്റുകളിലും ഏറ്റവും വേഗത്തില്‍ വെബ്‌ ലോഡ്‌ ആകുന്നത്‌ ദക്ഷിണകൊറിയയിലാണ്‌. 4.8 സെക്കന്‍ഡ്‌ സമയം കൊണ്ടാണ്‌ ദക്ഷിണകൊറിയയില്‍ മൊബൈല്‍ഫോണില്‍ വെബ്‌ പേജ്‌ ലോഡ്‌ ചെയ്യുന്നത്‌. ഡെന്‍മാര്‍ക്ക്‌(5.2), ഹോങ്‌കോങ്‌(5.9), നേര്‍വേ(6), സ്വീഡന്‍(6.1) തുടങ്ങിയ രാജ്യങ്ങളാണ്‌ ഇക്കാര്യത്തില്‍ കൊറിയയ്‌ക്ക്‌ പിന്നിലുള്ളത്‌. അതേസമയം മൊബൈല്‍ഫോണില്‍ വെബ്‌ പേജ്‌ ലോഡ്‌ ആകാന്‍ ഏറ്റവും കൂടുതല്‍ സമയം എടുക്കുന്നത്‌ യുഎഇയിലാണ്‌. ശരാശരി 26.7 സെക്കന്‍ഡ്‌ കൊണ്ടാണ്‌ യുഎഇയിലെ മൊബൈല്‍ ഫോണുകളില്‍ വെബ്‌ പേജ്‌ ലോഡ്‌ ആകുന്നത്‌. ഇന്ത്യയില്‍ ശരാശരി 16.4 സെക്കന്‍ഡ്‌ സമയം കൊണ്ടാണ്‌ വെബ്‌ പേജ്‌ ലോഡ്‌ ആകുന്നത്‌.

രഹസ്യങ്ങള്‍ ചോര്‍ന്നുപോകുന്നത് തടയാന്‍ ജീവനക്കാര്‍ക്ക് മാത്രമായി ആപ്പിള്‍ റസ്റ്റോറന്റ്

രഹസ്യങ്ങള്‍ സൂക്ഷിച്ച് വെക്കാന്‍ ഏറെ കഴിവുള്ള ആപ്പിളിന് പക്ഷെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അബദ്ധങ്ങളാണ് സംഭവിക്കാറുള്ളത്. വരാനിരിക്കുന്ന പ്രോജക്റ്റുകളെക്കുറിച്ചോ പുതിയ ഉത്പന്നങ്ങളെക്കുറിച്ചോ പുറത്താരും അറിയരുതെന്ന നിബന്ധന ഉണ്ടെങ്കിലും ജീവനക്കാരുടെ അശ്രദ്ധ മൂലം വളരെ പെട്ടെന്ന്  പുറംലോകം സംഭവങ്ങളറിയാന്‍ ഇടയാക്കിയിട്ടുണ്ട്. ആപ്പിള്‍ ജീവനക്കാരുടെ കയ്യില്‍ നിന്ന് രണ്ട് തവണ ഐഫോണ്‍ മാതൃകകള്‍ റസ്‌റ്റോറന്റുകളില്‍ വെച്ച്  മറന്നുപോയതു തന്നെ ഉദാഹരണം.
ആപ്പിള്‍ ഇപ്പോള്‍ പുതിയൊരു ആശയത്തിലാണ്. പുതിയ ഉത്പന്നങ്ങളെക്കുറിച്ചല്ല. പകരം ജീവനക്കാര്‍ സ്വതന്ത്രമായി ഇരിക്കാനും സഹപ്രവര്‍ത്തകരുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുമെല്ലാം അപരിചിതന്റെ കണ്ണെത്തിപ്പെടാത്ത ഒരിടം. അതിനായി ഒരു റസ്റ്റോറന്റ് ആരംഭിക്കാനാണ് ക്മ്പനി ആലോചിക്കുന്നത്. ഈ റസ്‌റ്റോറന്റില്‍ ആപ്പിള്‍ ജീവനക്കാര്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടാകുകയുള്ളൂ. അങ്ങനെയാകുമ്പോള്‍ പുതിയ ഉത്പന്നങ്ങളുടെ മാതൃകകള്‍ മറന്നുവെച്ചാലും അത് പുറത്താകില്ലല്ലോ.
കാലിഫോര്‍ണിയയിലെ കൂപെര്‍ട്ടിനോയിലുള്ള ആപ്പിളിന്റെ ആസ്ഥാനത്തിനടുത്ത് തന്നെയാണ് ഈ രണ്ട് നില കെട്ടിടം ഉയരുക. ആപ്പിളിന്റെ റിയല്‍ എസ്റ്റേറ്റ്  വിഭാഗത്തിന്റെ ഡയറക്ടര്‍ ഡാന്‍ വിസെന്‍ഹട്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കമ്പനി കൂപെര്‍ട്ടിനോയില്‍ തന്നെ കഫേ മാക് എന്നൊരു ഭക്ഷണശാലയുണ്ട്. ഇവിടെ ആപ്പിള്‍ ജീവനക്കാര്‍ക്ക് മാത്രമല്ല, സന്ദര്‍ശകര്‍ക്കും ഭക്ഷണം കഴിക്കാനാകും.
ആപ്പിളിന്റെ ഐഫോണ്‍ 4 പുറത്തിറങ്ങും മുമ്പെ 2010 ഏപ്രിലില്‍ ഒരു ജീവനക്കാരന്‍ ഐഫോണ്‍ 4 മാതൃക കാലിഫോര്‍ണിയയിലെ ഒരു ബാറില്‍ വെച്ച്  മറന്നുപോയിരുന്നു. പിന്നീട് ഗിസ്‌മോഡോ എന്ന വെബ്‌സൈറ്റ് ആ മാതൃക 5,000 ഡോളര്‍ നല്‍കി ബാറില്‍ നിന്ന് സ്വന്തമാക്കുകയും ഉണ്ടായി. ഈ സംഭവം കഴിഞ്ഞ് വര്‍ഷം ഒന്ന് കഴിഞ്ഞപ്പോഴേക്കും സമാനമായ സംഭവം വീണ്ടും അരങ്ങേറി. 2011ലായിരുന്നു ഇത്.

Sunday, April 29, 2012

വലയില്‍ 'കടല്‍ സ്വര്‍ണം'; ഹസ്സന്‍ ഭായയും കോടീശ്വരനായി





രാജ്‌കോട്ട്: ഹസ്സന്‍ ഇഷ ഭായ എന്ന മീന്‍പിടിത്തക്കാരന്‍ വാര്‍ത്തകളില്‍ നിറഞ്ഞത് പെട്ടെന്നാണ്. കഴിഞ്ഞദിവസം അദ്ദേഹത്തിന്റെ വലയില്‍ കുടങ്ങിയത് കടല്‍സ്വര്‍ണം എന്ന് വിശേഷണമുള്ള ഘോല്‍ മത്സ്യങ്ങള്‍. വിപണിയില്‍ ഒരു കോടിരൂപ വിലയുള്ള ഏതാണ്ട് 350 ഘോല്‍മത്സ്യങ്ങളായിരുന്നു വലയില്‍.

15 മീന്‍പിടിത്തക്കാരുമായി കച്ച് ജില്ലയിലെ ജഖാവില്‍ നിന്ന് ഏപ്രില്‍ 24-നാണ് തന്റെ കൊച്ചുബോട്ടില്‍ ഹസ്സന്‍ പുറപ്പെട്ടത്. സാധാരണ 8-10 ദിവസത്തിനുശേഷമാണ് മടക്കം. എന്നാല്‍ മൂന്നാംദിവസം അപൂര്‍വമത്സ്യങ്ങള്‍ വലയിലായി. പിന്നെ കരയിലേക്ക് മടങ്ങാന്‍ അമാന്തിച്ചില്ല.

സിംഗപ്പൂരിലും മലേഷ്യയിലുമൊക്കെ ഏറെ പ്രിയമുള്ള ഘോല്‍ ഏറ്റവും വിലയേറിയ കടല്‍മത്സ്യങ്ങളില്‍ ഒന്നാണ്. ബ്ലാക്ക് സ്‌പോട്ടഡ് ക്രാക്കേര്‍സ് എന്ന് ഇംഗ്ലീഷില്‍ പറയുന്ന മീനിന്റെ ശാസ്ത്രീയനാമം പ്രോട്ടോണിബിയ ഡയാകാന്തസ് എന്നാണ്. ഔഷധപ്രാധാന്യമാണ് ഘോലിനെ വിലപിടിപ്പുള്ളതാക്കുന്നത്. ഇതിന്റെ ചിറകുകള്‍ ശരീരത്തില്‍ അലിഞ്ഞുചേരുന്ന തുന്നിക്കെട്ടിനുള്ള സാമഗ്രികള്‍ ഉണ്ടാക്കാനും ഉപയോഗിക്കുന്നു. ചിലതരം വീഞ്ഞുകള്‍ ശുദ്ധീകരിക്കാനും ഇതിന്റെ ഘടകങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. മൂന്നുമുതല്‍ നാലടി വരെ നീളവും 20 കി.ഗ്രാം വരെ തൂക്കവും ഉണ്ടാകാറുണ്ട് ഇവയ്ക്ക്. 

ഘോല്‍മത്സ്യം അപൂര്‍വമല്ലെങ്കിലും മീന്‍പിടിത്തക്കാര്‍ക്ക് കിട്ടുന്നത് അപൂര്‍വമാണെന്ന് ഫിഷറീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഭാഗ്യവാന്മാര്‍ക്ക് ഏറിവന്നാല്‍ പത്തെണ്ണം. പക്ഷെ ഇത്തവണ കടലമ്മ ഹസ്സനെ തുണച്ചു. ''അല്ലാഹു തുണച്ചാല്‍ ബാപ്പയ്‌ക്കൊപ്പം ഹജ്ജിന് പോകണം. പിന്നെ ഒരു ബോട്ടുകൂടി വാങ്ങണം. അതിന് ഘോല്‍ എന്ന് പേരിടണം'' -ഹസ്സന് അതിമോഹങ്ങള്‍ ഒന്നുമില്ല.

Wednesday, April 25, 2012

സുനാമി കൊണ്ടുപോയ പന്ത് താണ്ടിയത് 5000 കി.മി.


Boy glad ball lost in tsunami found in Alaska  
ജപ്പാനെ തകര്‍ത്തെറിഞ്ഞ സുനാമിയില്‍ ഒഴുകിയപ്പോയ ഫുട്ബോള്‍ അലാസ്‌ക തീരത്തു നിന്നും കണ്ടെത്തി. 

മിസാക്കി മുറകാമി എന്ന കൗമാരക്കാരന്റെ പന്താണ് ജപ്പാനില്‍ നിന്ന് 5000 കിലോമീറ്റര്‍ അകലെയുള്ള അലാസ്‌കയിലെ മിഡില്‍ടോണ്‍ ദ്വീപ് തീരത്ത് അടിഞ്ഞത്. ഒരു വര്‍ഷത്തിനു ശേഷം കണ്ടെത്തിയ പന്ത് ഉടമയെ തിരിച്ചേല്‍പ്പിച്ചു.

16കാരനായ മിസാകി മുറകാമിനു കൂട്ടുകാരന്‍ 2005ല്‍ സമ്മാനിച്ചതായിരുന്നു പന്ത്. അമേരിക്കന്‍ പൗരന്‍ ഡേവിഡ് ബാക്സ്റ്ററാണു പന്ത് കണ്ടത്. ഇയാളുടെ ഭാര്യ ജപ്പാന്‍കാരിയായതിനാലാണു പന്തില്‍ കുറിച്ച ജാപ്പനീസ് വാക്കുകള്‍ തിരിച്ചറിയാന്‍ കഴിഞ്ഞതും ഉടമയെ കണ്ടെത്താന്‍ സഹായിച്ചതും.

ജപ്പാന്‍ സുനാമിയുടെ അവശിഷ്ടം ഇതാദ്യമായാണ് ശാന്താസമുദ്രത്തിന്റെ ഈ ഭാഗത്തു നിന്ന് കണ്ടെത്തുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

ഒരു വര്‍ഷം കൊണ്ട് ശാന്തസമുദ്രം കുറുകെ താണ്ടിയ പന്ത് തിരിച്ചുലഭിച്ചതില്‍ വലിയ സന്തോഷമുണ്ടെന്ന് സുനാമിയില്‍ എല്ലാം വീടടക്കം എല്ലാം നഷ്ടപ്പെട്ട മിസാകി പറയുന്നു.

2011 മാര്‍ച്ച് 11നുണ്ടായ ഭൂകമ്പവും സുനാമിയും ജപ്പാനില്‍ വന്‍ നാശനഷ്ടമാണു വിതച്ചത്. 20,000ത്തോളം പേര്‍ കൊല്ലപ്പെടുകയോ കാണാതാകുകയോ ചെയ്തിട്ടുണ്ടെന്നാണു കണക്ക്. വന്‍ തിരമാലയില്‍ ഒലിച്ചു പോയവ മൂന്നു വര്‍ഷത്തിനുളളില്‍ അലാസ്‌കയിലും അമെരിക്കന്‍ തീരങ്ങളിലും വന്നെത്തുമെന്നു വിദഗ്ധര്‍ പ്രവചിച്ചിരുന്നു.

Sunday, April 22, 2012

ചായ ഇന്ത്യയുടെ ദേശീയപാനീയം


അടുത്ത വര്‍ഷം ഏപ്രിലോടുകൂടി ചായ ഇന്ത്യയുടെ ദേശീയ പാനീയമായി പ്രഖ്യാപിക്കാന്‍ സാധ്യത. ശിപായി ലഹളയിലെ നേതാവും അസമിലെ ആദ്യ ടീ പ്ലാന്ററുമായ മണിറാം ദിവാന്റെ 212ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായാണ് ഈ പ്രഖ്യാപനം-ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മോണ്ടെക് സിങ് അഹലുവാലിയ അറിയിച്ചു.


അസാമിലെ ജോര്‍ഹതില്‍ ടീ പ്ലാന്റേഴ്‌സ് അസോസിയേഷന്റെ പ്ലാറ്റിനം ജൂബിലി ആഘോഷപരിപാടികളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്ത് ഏറ്റവും കൂടുതല്‍ കറുത്ത ചായപ്പൊടിയുണ്ടാക്കുന്ന രാജ്യം ഇന്ത്യയാണ്. ഇന്ത്യയിലെ 83 ശതമാനം ആളുകളുടെയും പ്രിയപ്പെട്ട പാനീയമാണിത്. വെള്ളം കഴിഞ്ഞാല്‍ ഏറ്റവും ചെലവ്കുറഞ്ഞ രീതിയില്‍ ലഭിക്കുന്നുവെന്ന പ്രത്യേകതയും ചായയ്ക്കുണ്ട്.

ആഗോളതലത്തില്‍ പരിഗണിക്കുകയാണെങ്കില്‍ ചുരുങ്ങിയത് 35 രാജ്യങ്ങളിലെങ്കിലും ചായകുടിയന്മാര്‍ക്കാണ് മുന്‍തൂക്കം. 2006 മുതല്‍ പ്രവര്‍ത്തിക്കുന്ന ദുബയ് ടീം ഫോറം ഇത്തരം രാജ്യങ്ങളില്‍ നിന്നുള്ള തേയില ഉത്പന്നങ്ങളെ ഒറ്റ കൊടക്കീഴില്‍ കൊണ്ടു വരാറുണ്ട്. വിവിധ ടീ ബോര്‍ഡുകളുടെ സഹായത്തോടെ നടക്കുന്ന ചായസമ്മേളനത്തിന് ദുബൈയാണ് ആതിഥേയത്വം വഹിക്കാറുള്ളത്.

Wednesday, April 18, 2012

Narayanaswamy IAS

Mr. Narayanaswamy

First Rank in State in Secondary School Examination
First Rank in University in Plus Two
First Rank in IIT Entrance Examination
First Rank in All India IIT Computer Science
First Rank in IAS Entrance Examination
First Rank in IAS Training Institute

ഭിക്ഷാടനം:25കാരി ദിനേന 3000റിയാല്‍ സമ്പാദിക്കുന്നു


 
Dwarf Begger
 
ഭിക്ഷാടനത്തിലൂടെ ദിവസവും 3,000 റിയാല്‍ സമ്പാദിക്കുന്ന 25 വയസ്സുകാരിയെ സൗദി പൊലീസ് അറസ്റ്റ് ചെയ്തു. ഒരു മീറ്ററില്‍ താഴെ മാത്രമാണ് ഈ യാചകയുടെ വലിപ്പം. ഈ വലിപ്പക്കുറവ് തന്നെയാണ് ഇത്രയധികം പണം ദിവസംതോറും സമ്പാദിക്കാന്‍ സഹായിച്ചതും.

എന്നും ഭിക്ഷാടനത്തിനായി യുവതിയെ സ്വന്തം പിതാവ് തന്നെയാണ് റിയാദില്‍ എത്തിക്കുന്നത്. മകള്‍ യാചിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്താന്‍ ഇയാള്‍ കുറച്ചകലെ മാറി നിരീക്ഷിക്കുമത്രെ. യുവതി പൊലീസിനോടു പറഞ്ഞതാണിത്.

തന്നോടു സഹതാപം തോന്നുന്നതിനാലാണ് ആളുകള്‍ തനിക്കിത്രയധികം പുസ്തകങ്ങള്‍ നല്‍കുന്നത് എന്നാണ് യുവതി പറഞ്ഞത്. ദിവസവും 3,000 റിയാലോളം ഇങ്ങനെ ഭിക്ഷാടനത്തിലൂടെ ലഭിക്കാറുണ്ട്.

ഒരാള്‍ 1,500 റിയാല്‍ ഒറ്റയടിക്ക് നല്‍കിയിട്ട്, തന്റെ കൈയില്‍ ഇത്രയേ ഉള്ളൂ എന്നു പറഞ്ഞ അനുഭവവും യുവതി പൊലീസുമായി പങ്കുവെച്ചു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയ്ക്ക് യുവതിയെ പൊലീസ് നിരവധി തവണ അറസ്റ്റ് ചെയ്യുകയും വിടുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ ദിവസേന ഇത്ര വലിയ തുക ലഭിക്കുന്നതിനാലാവണം ഭിക്ഷാടനം തുടരുക തന്നെയാണ് യുവതി ചെയ്യുന്നത്.

Sunday, April 15, 2012

ബ്രാന്‍ഡോ ബോറന്‍, കപ്പോള പരാജിതന്‍


ഹോളിവുഡ് സിനിമാ ചരിത്രത്തില്‍ 'സിറ്റിസണ്‍ കെയ്ന്‍' കഴിഞ്ഞാല്‍ ഏറ്റവും മികച്ച രണ്ടാമത്തെ സിനിമയായി പരിഗണിക്കപ്പെടുന്ന ഇതിഹാസ ചിത്രം 'ഗോഡ്ഫാദര്‍' കണ്ടവര്‍ക്കും അതിനെ മനസ്സില്‍ താലോലിക്കുന്നവര്‍ക്കും ദഹിക്കില്ല ഈ പരാമര്‍ശങ്ങള്‍. സിനിമയിലെ ഡോണ്‍ വിറ്റോ കോര്‍ലിയോണിയെ അനശ്വരനാക്കിയ മര്‍ലണ്‍ ബ്രാന്‍ഡോയെ അറുബോറനെന്നും എക്കാലത്തെയും ക്ലാസ്സിക്കായി സിനിമയെ മാറ്റിയ ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോളയെ പരാജയപ്പെട്ട സംവിധായകനെന്നും വിശേഷിപ്പിക്കുന്നത് ചരിത്രപരമായ അപരാധമാണ്. എന്നാല്‍, ഗോഡ്ഫാദര്‍ എന്ന നോവല്‍ സിനിമയായി ഭാവം മാറിക്കൊണ്ടിരുന്ന ആദ്യ കാലത്ത് ഈ രണ്ടുപേരെയും കുറിച്ചുള്ള ഹോളിവുഡിന്റെ ചിന്തകള്‍ ഈ വഴിക്കായിരുന്നുവെന്ന് ഗോഡ്ഫാദറിന്റെ ശില്പിയായ മാരിയോ പുസോ പറയുന്നു. 

'ദ ഗോഡ്ഫാദര്‍ പേപ്പേഴ്‌സ് ആന്‍ഡ് അദര്‍ കണ്‍ഫെഷന്‍സ് ' എന്ന മാരിയോ പുസോയുടെ ആത്മകഥ ചരിത്രത്തിലിടം നേടിയ ഗോഡ്ഫാദര്‍ എന്ന നോവലിന്റെയും സിനിമയുടെയും ഉള്ളറകളിലേക്കുള്ള യാത്രകൂടിയാണ്. ഇറ്റലിയിലെ മാഫിയാ വാഴ്ചയുടെ ആഖ്യായികയായ ഗോഡ്ഫാദര്‍ എന്ന നോവല്‍ തന്റെ ഏറ്റവും മികച്ച കൃതിയല്ലെന്നും സിനിമയുടെ നിര്‍മാണ ഘട്ടത്തില്‍ അതെത്രത്തോളം വിജയിക്കുമെന്ന് സംശയിച്ചിരുന്നുവെന്നും പുസോ പറയുന്നു. 

1955ല്‍ പുറത്തിറങ്ങിയ ഡാര്‍ക്ക് അരീന, പിന്നീട് പുറത്തുവന്ന ദ ഫോര്‍ച്ചുണേറ്റ് പില്‍ഗ്രിം എന്നീ നോവലുകള്‍ പുസോയെ പ്രശസ്തനാക്കിയെങ്കിലും സാമ്പത്തികമായി മെച്ചപ്പെടുത്തിയില്ല. സാമ്പത്തികമായി നഷ്ടം സംഭവിച്ചതോടെ, പുസോയുടെ പുതിയ രചനകള്‍ പ്രസിദ്ധീകരിക്കാന്‍ ആളെകിട്ടാതായി. ബന്ധുക്കളില്‍നിന്നും ബാങ്കുകളില്‍നിന്നും ബ്ലേഡുകാരില്‍നിന്നുമൊക്കെയായി കടംവാങ്ങി ഗതികെട്ടുനില്‍ക്കുമ്പോഴാണ് ഗോഡ്ഫാദര്‍ എന്ന ആശയം പുസോയില്‍ ഉടലെടുക്കുന്നത്.

തന്റെ മുന്‍നോവലുകളെക്കാള്‍ മോശമെന്ന് പുസോ വിലയിരുത്തുന്ന ഗോഡ്ഫാദര്‍ എഴുതാനുണ്ടായ സാഹചര്യം എങ്ങനെയും കാശുണ്ടാക്കുകയെന്ന അതിജീവനലക്ഷ്യം കൊണ്ടാണെന്ന് അദ്ദേഹം പറയുന്നു. പുസ്തകം പ്രസിദ്ധീകരിക്കാമെന്ന് ജി.പി.പുട്‌നം സണ്‍സ് സമ്മതിച്ചപ്പോള്‍, കിട്ടിയ അഡ്വാന്‍സ് ഉപയോഗിച്ച് പുസോ യൂറോപ്പിലേക്ക് ഒരു യാത്ര നടത്തി. ഇരുപതുവര്‍ഷമായി സ്വന്തം ബന്ധുക്കളെ കാണാതിരുന്ന ഭാര്യയുടെ മോഹം സാധിക്കാനായിരുന്നു ആ യാത്ര. തന്റെ പുസ്തകത്തിന് പുട്‌നം സണ്‍സ് നാലുലക്ഷം ഡോളര്‍ പ്രതിഫലം നല്‍കാമെന്നേറ്റകാര്യം അമ്മയെ എത്രപറഞ്ഞിട്ടും വിശ്വസിപ്പിക്കാനായില്ലെന്നും പുസോ പറയുന്നു. 

ഗോഡ്ഫാദര്‍ അമേരിക്കയിലെ ബെസ്റ്റ്‌സെല്ലറായതോടെ, ഹോളിവുഡ് അതില്‍ താത്പര്യം പ്രകടിപ്പിച്ചുതുടങ്ങി. ജോണ്‍ ഫോര്‍മന്‍ എന്ന നിര്‍മാതാവാണ് അതില്‍ ആദ്യം താത്പര്യം പ്രകടിപ്പിച്ചത്. മര്‍ലണ്‍ ബ്രാന്‍ഡോ നായകനാവുന്ന, പാരമൗണ്ട് പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന വലിയ ചിത്രം സ്വപ്നം കണ്ടു നടന്ന പുസോയെ ഞെട്ടിക്കുന്നതായിരുന്നു ഫോര്‍മന്റെ നീക്കം. ഡാനി തോമസ് എന്ന കോമഡി നടനെ നായകനായി ഗോഡ്ഫാദര്‍ നിര്‍മിക്കാനായിരുന്നു ഫോര്‍മന്റെ ശ്രമമെന്നറിഞ്ഞതോടെ, പുസോയ്ക്ക് ഹോളിവുഡ് പുത്തരിയില്‍ കല്ലുകടിച്ച അനുഭവമായി. 
ബ്രാന്‍ഡോയെ പുസോ ബന്ധപ്പെട്ടപ്പോഴും കൊള്ളാവുന്ന സംവിധായകനല്ലെങ്കില്‍, തന്നെയാരും നായനാക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഗോഡ്ഫാദറാകാന്‍ ബ്രാന്‍ഡോയ്ക്ക് വലിയ താത്പര്യമില്ലെന്നാണ് ആദ്യ സംഭാഷണം തോന്നിപ്പിച്ചത്. മാഫിയയെ പറ്റി മുന്‍പ് ബ്രദര്‍ഹുഡ് എന്ന സിനിമ നിര്‍മിച്ച് പരാജയപ്പെട്ട പാരമൗണ്ട് പിക്‌ചേഴ്‌സിനും ഗോഡ്ഫാദര്‍ നിര്‍മിക്കാന്‍ താത്പര്യമില്ലെന്നായതോടെ പുസോയുടെ സ്വപ്നങ്ങള്‍ തകര്‍ന്നുതുടങ്ങി. ഒടുവില്‍ ലോ ബജറ്റില്‍ സിനിമചെയ്യാമെന്ന നിര്‍ദേശവുമായി ആല്‍ബര്‍ട്ട് എസ്. റഡ്ഡിയെന്ന നിര്‍മാതാവെത്തി. തിരക്കഥാരചനയ്ക്ക് ആഴ്ചയ്ക്ക് അഞ്ഞൂറ് ഡോളര്‍ ചെലവുകാശും സിനിമയുടെ വരുമാനത്തിന്റെ രണ്ടര ശതമാനം പ്രതിഫലവും അതായിരുന്നു കരാര്‍. 

മര്‍ലണ്‍ ബ്രാന്‍ഡോയെ നായകനായി പുസോ നിര്‍ദേശിച്ചപ്പോള്‍ അതിലാര്‍ക്കും താത്പര്യം കാണിച്ചില്ല. ബ്രാന്‍ഡോ പ്രശ്‌നക്കാരനായ ബോറനാണെന്നായിരുന്നു ഏവരുടെയും പക്ഷം. മൈക്കല്‍ കോര്‍ലിയോണിയും കാമുകി കേ ആദംസുമായുള്ള പ്രണയരംഗത്തോടെ സിനിമ ആരംഭിക്കണമെന്ന നിര്‍ദേശം റഡ്ഡി മുന്നോട്ടുവെച്ചു. എന്നാല്‍, ഗോഡ്ഫാദര്‍ പോലൊരു സിനിമ പ്രണയരംഗത്തോടെ ആരംഭിക്കാനാവില്ലെന്ന് പുസോ വാശിപിടിച്ചെങ്കിലും അത് വിലപ്പോയില്ല. 

ഒരുവര്‍ഷത്തെ അന്വേഷണങ്ങള്‍ക്കുശേഷമാണ് സംവിധായകനായി ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോളയെ തീരുമാനിച്ചത്. മാഫിയെയും കുറ്റകൃത്യങ്ങളെയും മഹത്വവത്കരിക്കുന്നുവെന്ന് ആരോപിച്ച് ഗോഡ്ഫാദര്‍ സംവിധാനം ചെയ്യാന്‍ പല പ്രമുഖരും തയ്യാറായില്ല. മുപ്പതുപിന്നിട്ട കപ്പോളയ്ക്ക് ഗോഡ്ഫാദര്‍പോലൊരു തീം കൈകാര്യം ചെയ്യാനുള്ള ആര്‍ജവമുണ്ടെന്ന് പുസോയ്ക്കും തോന്നിയില്ല. 
ബ്രാന്‍ഡോയെ നായകനാക്കുന്നതില്‍ ആര്‍ക്കും താത്പര്യമില്ലെന്ന് പുസോ കപ്പോളയോട് പറഞ്ഞു. പ്രശ്‌നക്കാരനും സാമ്പത്തിക വിജയം ഉറപ്പില്ലാത്തതുമായ നായകനെന്നായിരുന്നു ബ്രാന്‍ഡോയുടെ പേരിലുള്ള ആരോപണങ്ങള്‍. എന്നാല്‍, ഡോണ്‍ വിറ്റോ കോര്‍ലിയോണിയാകാന്‍ ഹോളിവുഡില്‍ ബ്രാന്‍ഡോ മാത്രമാണുള്ളതെന്ന പുസോയുടെ കാഴ്ചപ്പാടുതന്നെയായിരുന്നു കപ്പോളയുടേതും. ഒടുവില്‍ ബ്രാന്‍ഡോയെ നായകനാക്കി കപ്പോള സിനിമചെയ്തു. പുസോയുടെയും കപ്പോളയുടെയും ഐക്യം അവരെ ഓസ്‌കറില്‍ മികച്ച തിരക്കഥാകൃത്തുക്കളുമാക്കി. 

മുടി ഉണക്കാനിട്ട പെൺകുട്ടി വിമാനത്തിന്റെ കാറ്റത്ത് പറന്നുപോയി!!!


Dated: April 10, 2012

സ്ത്രീകൾക്കെല്ലാം കുളി കഴിഞ്ഞാൽ പിന്നെ അത് ഉണക്കിയെടുക്കാനുള്ള തത്രപ്പാടാണ്, മുടി വേഗത്തിൽ ഉണങ്ങാനായി അവർ പല വഴികളും അന്വോഷിക്കാറുണ്ട്. പക്ഷെ, രസകരമായി മുടിയുണക്കുന്ന ഈ സ്ത്രീയുടെ കാര്യമൊന്നു ശ്രദ്ധിക്കൂ.
കരീബിയൻ ദ്വീപായ സെന്റ്. മാർട്ടിനിലെ മാഹു ബീച്ചിലാണ് കാണികൾക്ക് രസകരമായ സംഭവം നടന്നത്. മാഹു ബീച്ചിന് തൊട്ടടുത്താണ് പ്രിൻസസ്സ് ജൂലിയാന ഇന്റെർനാഷണൽ എയർപോർട്ട്. വിമാനത്താവളത്തിലെ റൺവേയും ബീച്ചും തമ്മിൽ 10-15മീറ്റർ വ്യത്യാസം മാത്രമേയുള്ളു. വിമാനങ്ങൾ പറന്നുയരുമ്പോഴും വന്നിറങ്ങുമ്പോഴുമൊക്കെ ആളുകൾ ആവേശത്തോടെ തുള്ളിച്ചാടാറുണ്ട്.
എയർപോർട്ടിലെ റൺവേയ്ക്ക് വേണ്ടത്ര നീളമില്ലാത്തതിനാൽ പലപ്പോഴും ബീച്ചിനോട് വളരെയടുത്തുകൂടിയാണ് വിമാനങ്ങൾ എയർപോർട്ടിലേക്ക് കടക്കുക. മണൽപ്പരപ്പിൽ നിൽക്കുന്നവർക്ക് വിമാനത്തിലെ പൈലറ്റിന്റെ വാച്ചിലെ സമയം പോലും പറയാനാവും!!! അത്രയ്ക്കും താഴ്ന്നാണ് വിമാനം പറക്കുക. കഴിഞ്ഞദിവസം ഈസ്റ്റർ ആഘോഷങ്ങൾക്കായി മാഹു ബീച്ചിലെത്തിയ ഒരു പെൺകുട്ടി കടലിൽ നീന്തിക്കുളിച്ചതിനുശേഷം ഈറനായി മണൽപ്പരപ്പിൽ നിൽക്കുമ്പോൾ റൺവേയിൽ ഒരു ജെറ്റ്‌വിമാനം പറന്നുയരാൻ തുടങ്ങുന്നു.
വിമാനം പറന്നുയരുമ്പോൾ പുറത്തേയ്ക്ക് തള്ളുന്ന എയറിൽ തന്റെ മുടി വേഗത്തിലുണക്കാനായാണ് പെൺകുട്ടി റോഡ് സൈഡിലുള്ള വേലിയുടെ അടുത്തേയ്ക്ക് ഓടുകയായിരുന്നു. പക്ഷെ, പ്രതീക്ഷിച്ചതിലും ഫോഴ്സിലാണ് വിമാനത്തിൽനിന്നും എയർ പുറത്തേക്ക് തള്ളിയത്. അതോടെ വേലിയിൽ മുറുക്കെ പിടിച്ചു നിൽക്കാൻ യുവതി ഒരു ശ്രമം നടത്തിനോക്കി. പക്ഷെ, മണിക്കൂറിൽ 100കി.മീ ഫോഴ്സിലായിരുന്നു വിമാനത്തിൽ നിന്നുമുള്ള വായുപ്രവാഹം.
യുവതിയ്ക്ക് അധികനേരം പിടിച്ചുനിൽക്കാനായില്ല.‌ യുവതി തെറിച്ച് തെറിച്ച് റോഡിനപ്പുറത്തുള്ള ഡിവൈഡറിൽ ചെന്നിടിച്ച് വീണു. വിമാനം പറന്നുയർന്ന് പൊടിയൊന്നടങ്ങിയപ്പോഴാണ് യുവതി തലയിടിച്ച് കിടക്കുന്നത് കാണികൾ ശ്രദ്ധിച്ചത്. കൂടെയുണ്ടായിരുന്നവർ പ്രഥമശുശ്രൂഷ നൽകിയതിനുശേഷം യുവതിയെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി.

മാഹു ബീച്ചിൽ ഈ കാഴ്ചകൾ കാണാൻ എല്ലാ അവധിക്കാലത്തും ആയിരക്കണക്കിനാളുകൾ എത്തിച്ചേരാറുണ്ട്. വിമാനങ്ങൾ പറന്നുയരുന്നതും പറന്നിറങ്ങുന്നതും കാണാൻ വേണ്ടിയാണ് ഏറ്റവും കൂടുതലാളുകൾ എത്തിച്ചേരുന്നത്. ആളുകൾ കൂടുതലായി വന്നു ചേരുന്നതുകൊണ്ട് തന്നെ പത്തോളം ബാറുകളും റെസ്റ്റോറെന്റുകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ആളുകൾക്ക് മുന്നറിയിപ്പ് നൽകുന്നതിനുള്ള ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലരും അത് അവഗണിക്കുകയാണ് ചെയ്യാറുള്ളത്.

പൂച്ചയില്‍ നിന്നും കുതിരയിലേക്കുള്ള ദൂരം


Dated: February 26, 2012

സിഫ്റിപ്പസ് ഒരു കുതിരയായിരുന്നു. ഭൂമിയിലെ ആദ്യത്തെ കുതിരവര്‍ഗം അതായിരുന്നുവെന്നു ഗവേഷകര്‍ പറയുന്നു. ഏതാണ്ട് 56 ദശലക്ഷം വര്‍ഷം മുമ്പാണ് ഈ കുതിരകള്‍ അമേരിക്കയിലെ വ്യോമിങ് പ്രദേശത്തു സസുഖം കഴിഞ്ഞുവന്നത്. കുതിരവര്‍ഗത്തിലെ കാരണവരാണെങ്കിലും സിഫ്റിപ്പസ് കുള്ളനായിരുന്നു. ഒരു നാടന്‍പൂച്ചയുടെ വലുപ്പമേ ഈ കുതിരയ്ക്കുണ്ടായിരുന്നുള്ളൂ.
ഇന്നത്തെ കുതിരയും അതിന്റെ പൂര്‍വപിതാക്കളും തമ്മിലുള്ള വലുപ്പവ്യത്യാസം ആലോചനാമൃതം തന്നെ. വ്യോമിങിലെ പുല്‍മേടുകളില്‍ സിഫ്റിപ്പസിന്റെ ഫോസിലുകള്‍ ഗവേഷകര്‍ കണ്െടത്തുകയുണ്ടായി. അതില്‍നിന്നു തെളിയുന്നത്, ഏതാണ്ട് 1,30,000 വര്‍ഷത്തിനിടയില്‍ ഈ മൃഗം 30 ശതമാനത്തോളം മെലിയുകയുണ്ടായി എന്നാണ്. അതിനു കാരണമായി പറയുന്നത്, ആ കാലത്തു ഭൌമാന്തരീക്ഷത്തിലെ ഊഷ്മാവ് അത്യധികം ഉയര്‍ന്നതാണ്. ഒമ്പതിനും 18നും ഇടയില്‍ ഫാരന്‍ഹീറ്റ് ചൂടാണ് ഇക്കാലയളവില്‍ വര്‍ധിച്ചത്. സയന്‍സ് എന്ന ശാസ്ത്രപ്രസിദ്ധീകരണത്തില്‍ വന്ന പഠനം പറയുന്നത്, ചൂട് വര്‍ധിച്ചപ്പോള്‍ സിഫ്റിപ്പസിന്റെ വലുപ്പം ക്രമേണ കുറഞ്ഞുവെന്നാണ്.
അതിനു കാരണം, വലുപ്പം കുറഞ്ഞ ജീവികള്‍ക്ക് ശരീരത്തിലെ അമിത ഊഷ്മാവ് പുറത്തുകളയാന്‍ എളുപ്പമാണ്. ഒരു നേരിയ കുഴിയില്‍ കിടന്നുപോലും അവയ്ക്കു ചൂടാറ്റാന്‍ കഴിയും. ഇപ്പോള്‍ വീണ്ടും ഭൂമി കടുത്ത താപനത്തിന്റെ കാലത്തേക്കു നീങ്ങുകയാണ്. എങ്ങനെയാവും ജീവികള്‍ അതിനെ നേരിടുക? കൃത്രിമ ശീതീകരണമുള്ള മനുഷ്യര്‍ക്കു പ്രകൃതിയെ കബളിപ്പിക്കാം. പക്ഷേ, പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും തടി കുറച്ചു ചൂടിനെ തടുക്കുകയേ നിലനില്‍പ്പിനായി മാര്‍ഗമുള്ളൂ എന്നാണു പല ഗവേഷകരും പറയുന്നത്.

ജെ സി ബി ഉപയോഗിച്ച് കാഷ് മെഷീന്‍ മോഷ്ടിച്ചു


Dated: April 15, 2012

പലവിധ മോഷണങ്ങളെ കുറിച്ച് കേട്ടിട്ടുണ്ട് എന്നാല്‍ ബാങ്കിലെ കാഷ് മെഷീന്‍ തന്നെ മോഷ്ട്ടിച്ചു കൊണ്ട് പോകുന്നത് ഒരു പക്ഷേ ഇത് ആദ്യമായിട്ടാവും. ജെ സി ബി ഉപയോഗിച്ച് ബാങ്കിന്‍റെ ഭിത്തി തുരന്നാണ് മോഷ്ടാക്കള്‍ കാഷ് മെഷീന്‍ മോഷ്ടിച്ചത്. സഫ്ഫോക്കിലെ ബാങ്കിലാണ് മോഷണം നടന്നത്. ആയിരക്കണക്കിന് പൌണ്ട് മോഷ്ടാക്കള്‍ തട്ടിയെടുതെന്നാണ് പ്രാഥമിക വിവരം. ബുധനാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നത്.
തെരുവില്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറയില്‍ മോഷണ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഭിത്തി തുരന്നു കാഷ് മെഷീന്‍ പുറത്തെടുത്ത മോഷ്ടാക്കള്‍ മെഷീന്‍ തുറന്നു പണം എടുത്ത ശേഷം കാറില്‍ രക്ഷപ്പെടുന്നതും ക്യാമറ ദൃശ്യങ്ങളില്‍ വ്യക്തമാണ്. അടുത്ത കാലത്ത് നടന്ന ഏറ്റവും വലിയ മോഷണ വാര്‍ത്ത അറിഞ്ഞതിനെ ഞെട്ടലിലാണ് ബാങ്കിലെ ഉപഭോക്താക്കളും, പരിസരവാസികളും. തന്‍റെ ഓര്‍മയിലെ ഏറ്റവും വലിയ മോഷണമാണ് ഇതെന്ന് മേയര്‍ പെന്നി കുക്ക് പറഞ്ഞു.
പുലര്‍ച്ചെ മൂന്നു മണിക്കാണ് മോഷണം നടന്നതായി പൊലീസിന് വിവരം ലഭിക്കുന്നതെന്ന് പോലീസ് അധികൃതര്‍ പറഞ്ഞു. പണം എടുത്ത ശേഷം കാഷ് മെഷീന്‍ തെരുവില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മഗ്ഡലെന്‍ റോഡില്‍ പണി നടക്കുന്ന ഒരു ബില്‍ഡിങ്ങിലെ ആവശ്യങ്ങള്‍ക്ക് കൊണ്ട് വന്ന ജെ സി ബിയാണ് മോഷ്ടാക്കള്‍ ഭിത്തി തുരക്കാന്‍ ഉപയോഗിച്ചത്. മോഷണ ശേഷം ഇവര്‍ രക്ഷപ്പെട്ട കറുത്ത കാര്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

ലോകം മുഴുവനും പോൺസിനിമ കാണുന്നവർ മാത്രമേയുള്ളോ? ചില കണക്കുകൾ അങ്ങനെ തോന്നിപ്പിയ്ക്കുന്നു


Dated: April 10, 2012

ലോകത്താകെ നാല് ബില്ല്യൺ പ്രാവശ്യം ആളുകൾ ഒരു മാസം പോൺ സിനിമകൾ കാണുന്നു എന്നാണ് ഏറ്റവുമധികം പോൺസിനിമാപ്രേമികളുള്ള എക്സ് വീഡിയോസിന്റെ ഏറ്റവും പുതിയ കണക്ക്. എന്നാൽ ചെറുതും വലുതുമായി 100ഓളം പോൺ സിനിമാ സൈറ്റുകൾ വേറെയുമുണ്ട്. അങ്ങനെ നോക്കിയാൽ ലോകത്തുള്ള ഓരോയാളുകളും ദിവസത്തിൽ പത്ത് പ്രാവശ്യമെങ്കിലും പോൺ സിനിമകൾ കാണുൻനുണ്ടെന്ന് കണക്കാം!!! പക്ഷെ, ഇത് ഇന്റെർനെറ്റ് ഉപയോഗിക്കുന്നവരുടെ കണക്കാണ്. ലോകജനസംഖ്യയുടെ പകുതിയിൽക്കുറവ് ആളുകൾ മാത്രമേ നിത്യേന ഇന്റെർനെറ്റ് ഉപയോഗിക്കുന്നവരായി ഉ‌ള്ളു.
                                                                അതിൽതന്നെ നിത്യേന പോൺസിനിമകൾ കാണുന്നവരെത്രകാണും. അപ്പോൾ പിന്നെ ഇത്രയും സൈറ്റുകളിൽ ഇത്രയുമധികം ആളുകൾ പോൺ സിനിമകൾ കാണുന്നെന്നു പറയുമ്പോൾ അത്ഭുദപ്പെടാതിരിക്കുന്നതെങ്ങനെ? എക്സ് വീഡിയോസ് എന്ന സൈറ്റിൽ മാത്രം ഒരു മാസം 4 ബില്ല്യൺ ആളുകൾ സ്ഥിരമായി വരുന്നുണ്ട്. കൂടാതെ ഇടയ്ക്കിടെ വന്നുപോകുന്നവരുടെ എണ്ണം 350 മില്ല്യൺ വരും. ഗൂഗിളിനേക്കാളും ഫേസ്ബുക്കിനേക്കാളും കൂടുതൽ ആളുകൾ നിത്യവും സന്ദർശിക്കുന്ന ഏക വെബ്സൈറ്റ് എക്സ് വീഡിയോസാണെന്നാണ് കണക്കുകൾ കാണിക്കുന്നത്!!
   ഗൂഗിൾ ഏർപ്പെടുത്തിയ ഡബിൾക്ലിക്ക് പ്ലാനർ എന്ന അഡ്വടൈസിങ്ങ് പ്രോഗ്രാമിലൂടെ ഏറ്റവുമധികമാളുകൾ സന്ദർശിക്കുന്നതായി കണ്ടെത്തിയത്, എക്സ് വീഡിയോസിലാണ്. പോൺഹബ്ബ്, യൂപോൺ, റ്റ്യൂബ്8, ലിവ്ജാസ്മിൻ തുടങ്ങിയ സൈറ്റുകളും എക്സ്പോണിന് തൊട്ടുപിറകിലായി നിൽക്കുന്നു. ഈ സൈറ്റുകളെല്ലാം സന്ദർശിക്കുന്നത് ഒരേ ആളുകൾ തന്നെ ആയിരിക്കാമെങ്കിലും ആളുകൾക്കിടയിൽ ഇത്തരം സിനിമ കാണാനുള്ള ത്വര എത്രമാത്രമുണ്ടെന്നുള്ളതാണ് ഇത് നമുക്ക് കാണിച്ചുതരുന്നത്. ഒരു പ്രാവശ്യം ഒരു പോൺസൈറ്റിൽ എത്തുന്ന ഒരാൾ 15 മിനിറ്റെങ്കിലും അത് യൂസ് ചെയ്യുന്നുണ്ടെന്നാണ് കണക്കാക്കുന്നത്.
മൊത്തത്തിൽ സംഭവിക്കാറുള്ള ഇന്റെർനെറ്റ് ട്രാഫിക്ജാമിന്റെ 2 ശതമാനം എക്സ് വീഡിയോസിന്റ്വ് ഉപഭോക്താക്കൾ വരുത്തിവെക്കുന്നതാണത്രെ!!! മൊത്തം ഇന്റെർനെറ്റ് ട്രാഫിക്കിലെ 30 ശതമാനവും പോൺസൈറ്റുകൾ ഉപയോഗിക്കുന്നവർ വരുത്തിവെക്കുന്നതാണെന്നറിയുമ്പോഴാണ് ഇതിന്റെ ആഴം മനസ്സിലാവുക. ഒരു സെക്കന്റിൽ 50ജിഗാബൈറ്റിന്റെ പോണോഗ്രാഫി ട്രാൻസ്ഫർ ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ലോകത്ത് മൊത്തം നടക്കുന്ന ഈ പ്രക്രിയയുടെ 15ൽ ഒരു ഭാഗം ലണ്ടനിലും ന്യൂയോർക്കിലും കൂടിയാണ് സംഭവിക്കുന്നത് എന്നാണ് മനസ്സിലാക്കിയത്. പക്ഷെ, ഓരോ വർഷവും ഇന്ത്യപോലുള്ള രാജ്യങ്ങളിലും പോൺ ആരാധകർ കൂടിവരുന്ന കാഴ്ചയാണ് കാണാനാകുന്നത്. പല രാജ്യങ്ങളിലും പുതുതായി ഇന്റെർനെറ്റ് ലോകത്തെത്തുന്നവരെല്ലാം പോൺ ആരാധകാരാണെന്നാണറിയുന്നത്.

മലേഷ്യന്‍ എയര്‍ലൈന്‍സിന്‍റെ A380 -ന്‍റെ മുകളിലത്തെ നിലയില്‍ കുട്ടികള്‍ യാത്ര ചെയ്യുന്നത് നിരോധിച്ചു


Dated: April 12, 2012
മലേഷ്യ എയര്‍ലൈന്‍സിന്‍റെ മുകള്‍ ഡക്കില്‍ കുട്ടികള്‍ക്ക് നിരോധനം. മലേഷ്യ എയര്‍ലൈന്‍സിന്‍റെ എ380 വിമാനങ്ങളിലാണ് ഈ വിചിത്രമായ നിയമം കൊണ്ട് വന്നു കുട്ടി യാത്രക്കാരെ നിരോധിച്ചിരിക്കുന്നത്. കുഞ്ഞുങ്ങളുടെ കരച്ചിലും, ബഹളവും മൂലം ഉറക്കം നഷ്ടപ്പെട്ട യാത്രക്കാര്‍ ഒരു പക്ഷേ ഈ തീരുമാനത്തില്‍ സന്തോഷിച്ചേക്കും. എന്നാല്‍ കുഞ്ഞുങ്ങളുമായി യാത്ര ചെയ്യേണ്ട കുടുംബങ്ങള്‍ വലഞ്ഞത് തന്നെ.
മലേഷ്യ എയര്‍ലൈന്‍സിന്‍റെ ഏറ്റവും പുതിയ ഡബിള്‍ ഡക്കര്‍ വിമാനത്തിന്‍റെ മുകള്‍ ഭാഗത്ത് യാത്ര ചെയ്യുന്ന കുട്ടികള്‍ക്ക് പ്രായപരിധി നിശ്ചയിക്കും. ഇനി മുതല്‍ 12 വയസിനു താഴെ പ്രായമുള്ള കുട്ടികളെ മുകള്‍ ഡക്കില്‍ യാത്ര ചെയ്യാന്‍ അനുവദിക്കേണ്ട എന്നാണ് എയര്‍ലൈന്‍സ് അധികാരികളുടെ തീരുമാനം. എക്കണോമി ക്ലാസ് ശ്രേണിയില്‍ 70 സീറ്റും, ബിസിനസ്സ് ക്ലാസ്സ് ശ്രേണിയില്‍ 66 സീറ്റും മുകള്‍ ഡക്കില്‍ ക്രമീകരിച്ചിരിക്കുന്നു. ഫാസ്റ്റ് ക്ലാസ് സീറ്റുകള്‍ താഴത്തെ ഡക്കിലാണ് ക്രമീകരിച്ചിരിക്കുന്നത്.
എയര്‍ലൈന്‍സിന്‍റെ പുതിയ നിയമപ്രകാരം കുട്ടികളുമായി യാത്ര ചെയ്യുന്നവര്‍ക്ക് മുകള്‍ ഡക്കിലെ എക്കണോമി ക്ലാസും, ബിസിനസ്സ് ക്ലാസും അപ്രാപ്യമാകുമെന്ന് ചുരുക്കം. കുട്ടികളുടെ കരച്ചില്‍ ശബ്ദം മൂലം ഉറങ്ങാന്‍ സാധിക്കുന്നില്ലെന്ന് എക്കണോമി, ബിസിനസ് ക്ലാസിലെ യാത്രക്കാരില്‍ നിന്നു ധാരാളം പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന് മലേഷ്യ എയര്‍ലൈന്‍സ് സി ഇ ഒ ടെങ്ക് അജ്മീല്‍ വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
ഓസ്ട്രേലിയയിലെ ഒരു ട്രാവല്‍ മാഗസിനാണ് എയര്‍ലൈന്‍സ് അധികാരികളുടെ ഈ തീരുമാനം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. പന്ത്രണ്ടു വയസില്‍ താഴെ പ്രായമുള്ള കുട്ടികളെ മുകള്‍ ഡക്കിലെ ബുക്കിങ്ങില്‍ ഒഴിവാക്കണമെന്ന് ട്രാവല്‍ ഏജന്‍റ്സിന് എയര്‍ലൈസിന്‍റെ നിര്‍ദേശമുണ്ടെന്നായിരുന്നു ഇവര്‍ പുറത്തു വിട്ട വാര്‍ത്ത. പിന്നീട് എയര്‍ ലൈന്‍സ് അധികാരികള്‍ തന്നെ ഈ വാര്‍ത്ത സ്ഥിരീകരിക്കുകയുണ്ടായി. എയര്‍ലൈന്‍സിന്‍റെ തീരുമാനം വിവാദമായിരിക്കുകയാണ്. ഈ തീരുമാനം വിവേചനപരമെന്നാണ് ഭൂരിപക്ഷം ആളുകളും വിശേഷിപ്പിച്ചത്. എന്നാല്‍ സ്വാഭാവികമായും തീരുമാനം പിന്‍തുണക്കുന്നവരും ഉണ്ട്.
തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വിവാദം കൊഴുക്കുന്നതിനിടയില്‍ കനേഡിയന്‍ എയര്‍ലൈന്‍സ് കമ്പനിയായ വെസ്റ്റ് ജെസ്റ്റ് ഏതാനും ദിവസം മുന്‍പ് യൂട്യൂബില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ശ്രദ്ധേയമാകുന്നു. കുഞ്ഞുങ്ങളുടെ കരച്ചില്‍ ശല്യം ഒഴിവാക്കാന്‍ അവരെ ലഗേജിനൊപ്പം യാത്ര ചെയ്യാന്‍ അനുവദിക്കാമെന്നായിരുന്നു കനേഡിയന്‍ എയര്‍ലൈന്‍സിന്‍റെ ഈ വീഡിയോയുടെ ആശയം. പേടിക്കണ്ട, ഏപ്രില്‍ ഒന്നിന് വിഡ്ഢി ദിനത്തിന്‍റെ ഭാഗമായി യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോ ആയിരുന്നു അത്. എന്നാല്‍ ഇത്തരം വിചിത്ര നിയമങ്ങള്‍ പാസാക്കുന്ന എയര്‍ലൈന്‍സ് അധികാരികള്‍ സമീപഭാവിയില്‍ കുഞ്ഞുങ്ങളെ ലഗേജ് ആയി പരിഗണിച്ചാലും അത്ഭുതപ്പെടേണ്ട.

അമേരിക്കയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയില്‍ ബിന്‍ ലാദന്‍ കളമൊഴിഞ്ഞു. എറിക് ജസ്റ്റിന്‍ കയറിപ്പറ്റി


Dated: April 13, 2012

അമേരിക്കയുടെ എഫ് ബി ഐ പ്രസിദ്ധീകരിക്കുന്ന മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ നിന്നു ബിന്‍ ലാദന്‍ പുറത്ത് പകരം ചൈള്‍ഡ് പോണോഗ്രാഫര്‍ ലിസ്റ്റില്‍ ഇടം പിടിച്ചു. ലോകം കണ്ട ഏറ്റേവും വലിയ ഭീകരനായായിരുന്ന ഒസമാ ബിന്‍ ലാദനെ അമേരിക്ക കൊന്നതിന്  ശേഷം ലാദന്റെ പേര് പ്രസ്തുത ലിസ്റ്റില്‍ നിന്നു ഒഴിവാക്കുകയായിരുന്നു. എന്നാല്‍ പകരം കയറികൂടിയതോ കുട്ടികളുടെ അശ്ലീല ചിത്രം നിര്‍മിച്ചുവെന്ന് ആരോപണ വിധേയനായ ആളും. അമേരിക്ക തലയ്ക്ക് വില പറഞ്ഞു ജീവനോടെയോ അല്ലാതെയോ പിടികൂടാന്‍ തീരുമാനിച്ചിരിക്കുന്ന ആളുകളെയാണ് സാധാരണയായി മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക.
അമേരിക്കയുടെ കണക്കില്‍ ഏറ്റവും ഭീകരവാദികളെ ഉള്‍പ്പെടുത്തുന്ന ലിസ്റ്റില്‍ അശ്ലീല ചിത്രം നിര്‍മിച്ചുവെന്ന ആരോപണ വിധേയനായ ചെറുപ്പക്കാരന്‍ കയറികൂടിയത് എങ്ങനെയെന്ന ആശങ്കയിലാണ് എല്ലാവരും. ലോകഭീകരന്‍മാര്‍ക്കും ഈ ചെറുപ്പക്കാരനും തമ്മില്‍ എന്തു താരതമ്യം എന്നാണ് ആളുകള്‍ പരസ്പരം ചോദിക്കുന്നത്. എറിക് ജസ്റ്റിന്‍ ടോത്ത് എന്ന 30 കാരനാണ് ഇപ്പോള്‍ അമേരിക്കയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ പേര് വന്നിരിക്കുന്നത്. എറിക് ജസ്റ്റിന്‍ ഈ ലിസ്റ്റില്‍  വന്നതോടെ എഫ് ബി ഐ ഇത്തരം ഒരു ലിസ്റ്റ് തയ്യാറാക്കുന്നതിന് സ്വീകരിക്കുന്ന മാനദണ്ഡം എന്താണെന്ന് അറിയാതെ കുഴയുകയാണ് സാധാരണ പൌരന്മാര്‍.
2008 മുതല്‍ മേരിലാണ്ടില്‍ സ്കൂള്‍ അദ്ധ്യാപകനായി ജോലി ചെയ്യുകയായിരുന്നു എറിക് ജസ്റ്റിന്‍. ഈ സ്കൂളില്‍ വെച്ചാണ് ജസ്റ്റിന് മേല്‍ ആരോപണ വിധേയമായ സംഭവം നടന്നതെന്ന് അധികൃതര്‍ പറഞ്ഞു. ചൈല്‍ഡ് പോണോഗ്രാഫി നടത്തിയെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ നടന്ന പരിശോധനയില്‍ ജസ്റ്റിന്‍റെ കൈവശം ഉണ്ടായിരുന്ന ക്യാമറയില്‍ നിന്നു അശ്ലീല ചിത്രം നിര്‍മിച്ചതിന് തെളിവ് ലഭിച്ചുവെന്നും അധികൃതര്‍ പറയുന്നു.
ഈ സംഭവത്തെ തുടര്‍ന്നാണ് എഫ് ബി ഐ ബിന്‍ലാദന് പകരമായി എറിക് ജസ്റ്റിനെ മോസ്റ്റ് വാണ്ടഡ് ക്രിമിനലായി പ്രഖ്യാപിച്ചത്. 1950 മുതലാണ് എഫ് ബി ഐ മോസ്റ്റ് വാന്‍ഡഡ് ക്രിമിനല്‍സിന്‍റെ പട്ടിക പ്രഖ്യാപിച്ചു തുടങ്ങിയത്. ആദ്യപട്ടിക പ്രസിദ്ധീകരിച്ചത് മുതല്‍ ഇന്ന് വരെ സ്ത്രീകള്‍ ഉള്‍പ്പെടെ 495 പേരെ ഈ ലിസ്റ്റില്‍ അമേരിക്ക ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ പട്ടികയില്‍ 495 ല്‍ 465 പേരെയും പിടിക്കാന്‍ കഴിഞ്ഞു എന്നതും എഫ് ബി ഐ-യുടെ നേട്ടമായി വിലയിരുത്തപ്പെടുന്നു. അതുകൊണ്ടു തന്നെ അമേരിക്കയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനല്‍ പട്ടിക ലോകരാഷ്ട്രങ്ങള്‍  എപ്പോഴും ശ്രദ്ധയോടെ വീക്ഷിക്കുന്ന ഒന്നാണ്.
അമേരിക്ക മോസ്റ്റ് വാണ്ടഡ് പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്ന ആളുകള്‍ക്കെതിരെ  ഫെഡറല്‍ വാറണ്ട് പുറപ്പെടുവിക്കും. സമൂഹ ജീവിതത്തിനും, ലോകരാജ്യങ്ങള്‍ക്ക് ഭീഷണി ആകുന്നവരെയുമാണ് ഈ പട്ടികയില്‍ ഉള്‍പ്പെടുത്തുക. അതുകൊണ്ടു തന്നെ സാധാരണ തീവ്രവാദികളാണ് ഈ പട്ടികയില്‍ ഇടം പിടിക്കാറു. എന്നാല്‍ 2000 മുതല്‍ തന്നെ കുട്ടികളുടെ അശ്ലീല ചിത്രം നിര്‍മിച്ചുവെന്ന് ആരോപണ വിധേയരായ ഏതാനും ചില ആളുകളെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നെന്നും ഇതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും എഫ് ബി ഐ വ്യക്തമാക്കി

ബൂ : ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള സുന്ദരന്‍




ഇതാരാണെന്നാവും നിങ്ങൾ ആലോചിക്കുന്നത്, ഇവനാണ് ഇപ്പോൾ എഫ്ബിയിലെ താരം എന്ന് തന്നെ പറയാം. അല്ലെങ്കിൽ പിന്നെ, പ്രശസ്ത പാട്ടികാരി കേഷ തന്റെ പുതിയ ബോയ്‌ഫ്രണ്ടാണെന്ന് പറഞ്ഞ് ബൂ’യെ പരിചയപ്പെടുത്തേണ്ടതുണ്ടോ?
ഏകദേശം 4മില്ല്യൺ ഫോള്ളോവേഴ്സാണ് ഫേസ്ബുക്കിൽ ഈ സുന്ദരനുള്ളത്. ഇവനാരാണെന്നോ 6 വയസ്സുമാത്രം പ്രായമുള്ള ഒരു പോമറേനിയൻ. നമ്മൾ ആരാധിക്കുന്ന നടീനടന്മാരൊക്കെ ഇവന്റെ ആരാധകരാണെന്നാണറിയുന്നത്. പക്ഷെ, ഇവന്റെ വളർച്ച കണ്ട് ചില റ്റ്വിറ്റർ കുശുമ്പന്മാർക്ക്, കണ്ണ്കടി. ഇവർ, ബൂ മരിച്ച് പോയി എന്നാണ് പ്രചരിപ്പിച്ചത്.
പക്ഷെ, ബൂ ഇപ്പോഴും പൂർണ്ണാരോഗ്യത്തോടെ തന്റെ സ്നേഹിതരെ സന്തോഷിപ്പിക്കാൻ എത്തുന്നു എന്നാണറിയാൻ കഴിഞ്ഞത്. അവന്റെ തലമുടിയുടെ ആകർഷകത്വത്തിൽ മയങ്ങാത്ത ആരുംതന്നെയില്ല സത്യത്തിൽ. കണ്ണടവെച്ച് മുടി മുകളിലേക്ക് ചീന്തി ബൂ നിൽക്കുന്ന് ചിത്രമാണ് ആയിരക്കണക്കിനാളുകൾ തങ്ങളുടെ കവർ ചിത്രമായി ഉപയോഗിച്ചിരിക്കുന്നത്.
ഒരുവിധപ്പെട്ട എല്ലാ സോഷ്യൽ നെറ്റ്വർക്കിങ്ങ് സൈറ്റുകളും ബൂ’യെ ആരാധിക്കുകയും അംഗീകരിക്കുകയും ചെയ്യുമ്പോൾ റ്റ്വിറ്ററിലെ ചിലർ മാത്രമാണ് കള്ളചിത്രങ്ങളും ഒക്കെയായി ബൂ’യെ നശിപ്പിക്കാൻ ശ്രമിക്കുന്നത്. ബൂ കാരണം പലരും റ്റ്വിറ്ററിലേക്ക് തിരിഞ്ഞുനോക്കാതായി എന്നതാണത്രെ ഇതിനു കാരണം. പക്ഷെ, ബൂ, കീഴടങ്ങാൻ തയ്യാറല്ല. തന്നെ തോൽപ്പിക്കാൻ ശ്രമിച്ചവരെ നേരിടുമെന്ന് തന്നെയാണത്രെ ബൂ യുടെ വാശി. ഫേസ്ബുക്ക് തങ്ങളുടെ ഭാഗ്യചിഹ്നമായി ബൂയെ പ്രഖ്യാപിക്കണമോ എന്നാണിപ്പോൾ ആലോചിക്കുന്നതത്രെ.