Sunday, April 15, 2012

അമേരിക്കയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയില്‍ ബിന്‍ ലാദന്‍ കളമൊഴിഞ്ഞു. എറിക് ജസ്റ്റിന്‍ കയറിപ്പറ്റി


Dated: April 13, 2012

അമേരിക്കയുടെ എഫ് ബി ഐ പ്രസിദ്ധീകരിക്കുന്ന മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ നിന്നു ബിന്‍ ലാദന്‍ പുറത്ത് പകരം ചൈള്‍ഡ് പോണോഗ്രാഫര്‍ ലിസ്റ്റില്‍ ഇടം പിടിച്ചു. ലോകം കണ്ട ഏറ്റേവും വലിയ ഭീകരനായായിരുന്ന ഒസമാ ബിന്‍ ലാദനെ അമേരിക്ക കൊന്നതിന്  ശേഷം ലാദന്റെ പേര് പ്രസ്തുത ലിസ്റ്റില്‍ നിന്നു ഒഴിവാക്കുകയായിരുന്നു. എന്നാല്‍ പകരം കയറികൂടിയതോ കുട്ടികളുടെ അശ്ലീല ചിത്രം നിര്‍മിച്ചുവെന്ന് ആരോപണ വിധേയനായ ആളും. അമേരിക്ക തലയ്ക്ക് വില പറഞ്ഞു ജീവനോടെയോ അല്ലാതെയോ പിടികൂടാന്‍ തീരുമാനിച്ചിരിക്കുന്ന ആളുകളെയാണ് സാധാരണയായി മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക.
അമേരിക്കയുടെ കണക്കില്‍ ഏറ്റവും ഭീകരവാദികളെ ഉള്‍പ്പെടുത്തുന്ന ലിസ്റ്റില്‍ അശ്ലീല ചിത്രം നിര്‍മിച്ചുവെന്ന ആരോപണ വിധേയനായ ചെറുപ്പക്കാരന്‍ കയറികൂടിയത് എങ്ങനെയെന്ന ആശങ്കയിലാണ് എല്ലാവരും. ലോകഭീകരന്‍മാര്‍ക്കും ഈ ചെറുപ്പക്കാരനും തമ്മില്‍ എന്തു താരതമ്യം എന്നാണ് ആളുകള്‍ പരസ്പരം ചോദിക്കുന്നത്. എറിക് ജസ്റ്റിന്‍ ടോത്ത് എന്ന 30 കാരനാണ് ഇപ്പോള്‍ അമേരിക്കയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ പേര് വന്നിരിക്കുന്നത്. എറിക് ജസ്റ്റിന്‍ ഈ ലിസ്റ്റില്‍  വന്നതോടെ എഫ് ബി ഐ ഇത്തരം ഒരു ലിസ്റ്റ് തയ്യാറാക്കുന്നതിന് സ്വീകരിക്കുന്ന മാനദണ്ഡം എന്താണെന്ന് അറിയാതെ കുഴയുകയാണ് സാധാരണ പൌരന്മാര്‍.
2008 മുതല്‍ മേരിലാണ്ടില്‍ സ്കൂള്‍ അദ്ധ്യാപകനായി ജോലി ചെയ്യുകയായിരുന്നു എറിക് ജസ്റ്റിന്‍. ഈ സ്കൂളില്‍ വെച്ചാണ് ജസ്റ്റിന് മേല്‍ ആരോപണ വിധേയമായ സംഭവം നടന്നതെന്ന് അധികൃതര്‍ പറഞ്ഞു. ചൈല്‍ഡ് പോണോഗ്രാഫി നടത്തിയെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ നടന്ന പരിശോധനയില്‍ ജസ്റ്റിന്‍റെ കൈവശം ഉണ്ടായിരുന്ന ക്യാമറയില്‍ നിന്നു അശ്ലീല ചിത്രം നിര്‍മിച്ചതിന് തെളിവ് ലഭിച്ചുവെന്നും അധികൃതര്‍ പറയുന്നു.
ഈ സംഭവത്തെ തുടര്‍ന്നാണ് എഫ് ബി ഐ ബിന്‍ലാദന് പകരമായി എറിക് ജസ്റ്റിനെ മോസ്റ്റ് വാണ്ടഡ് ക്രിമിനലായി പ്രഖ്യാപിച്ചത്. 1950 മുതലാണ് എഫ് ബി ഐ മോസ്റ്റ് വാന്‍ഡഡ് ക്രിമിനല്‍സിന്‍റെ പട്ടിക പ്രഖ്യാപിച്ചു തുടങ്ങിയത്. ആദ്യപട്ടിക പ്രസിദ്ധീകരിച്ചത് മുതല്‍ ഇന്ന് വരെ സ്ത്രീകള്‍ ഉള്‍പ്പെടെ 495 പേരെ ഈ ലിസ്റ്റില്‍ അമേരിക്ക ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ പട്ടികയില്‍ 495 ല്‍ 465 പേരെയും പിടിക്കാന്‍ കഴിഞ്ഞു എന്നതും എഫ് ബി ഐ-യുടെ നേട്ടമായി വിലയിരുത്തപ്പെടുന്നു. അതുകൊണ്ടു തന്നെ അമേരിക്കയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനല്‍ പട്ടിക ലോകരാഷ്ട്രങ്ങള്‍  എപ്പോഴും ശ്രദ്ധയോടെ വീക്ഷിക്കുന്ന ഒന്നാണ്.
അമേരിക്ക മോസ്റ്റ് വാണ്ടഡ് പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്ന ആളുകള്‍ക്കെതിരെ  ഫെഡറല്‍ വാറണ്ട് പുറപ്പെടുവിക്കും. സമൂഹ ജീവിതത്തിനും, ലോകരാജ്യങ്ങള്‍ക്ക് ഭീഷണി ആകുന്നവരെയുമാണ് ഈ പട്ടികയില്‍ ഉള്‍പ്പെടുത്തുക. അതുകൊണ്ടു തന്നെ സാധാരണ തീവ്രവാദികളാണ് ഈ പട്ടികയില്‍ ഇടം പിടിക്കാറു. എന്നാല്‍ 2000 മുതല്‍ തന്നെ കുട്ടികളുടെ അശ്ലീല ചിത്രം നിര്‍മിച്ചുവെന്ന് ആരോപണ വിധേയരായ ഏതാനും ചില ആളുകളെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നെന്നും ഇതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും എഫ് ബി ഐ വ്യക്തമാക്കി

No comments:

Post a Comment