Wednesday, April 25, 2012

സുനാമി കൊണ്ടുപോയ പന്ത് താണ്ടിയത് 5000 കി.മി.


Boy glad ball lost in tsunami found in Alaska  
ജപ്പാനെ തകര്‍ത്തെറിഞ്ഞ സുനാമിയില്‍ ഒഴുകിയപ്പോയ ഫുട്ബോള്‍ അലാസ്‌ക തീരത്തു നിന്നും കണ്ടെത്തി. 

മിസാക്കി മുറകാമി എന്ന കൗമാരക്കാരന്റെ പന്താണ് ജപ്പാനില്‍ നിന്ന് 5000 കിലോമീറ്റര്‍ അകലെയുള്ള അലാസ്‌കയിലെ മിഡില്‍ടോണ്‍ ദ്വീപ് തീരത്ത് അടിഞ്ഞത്. ഒരു വര്‍ഷത്തിനു ശേഷം കണ്ടെത്തിയ പന്ത് ഉടമയെ തിരിച്ചേല്‍പ്പിച്ചു.

16കാരനായ മിസാകി മുറകാമിനു കൂട്ടുകാരന്‍ 2005ല്‍ സമ്മാനിച്ചതായിരുന്നു പന്ത്. അമേരിക്കന്‍ പൗരന്‍ ഡേവിഡ് ബാക്സ്റ്ററാണു പന്ത് കണ്ടത്. ഇയാളുടെ ഭാര്യ ജപ്പാന്‍കാരിയായതിനാലാണു പന്തില്‍ കുറിച്ച ജാപ്പനീസ് വാക്കുകള്‍ തിരിച്ചറിയാന്‍ കഴിഞ്ഞതും ഉടമയെ കണ്ടെത്താന്‍ സഹായിച്ചതും.

ജപ്പാന്‍ സുനാമിയുടെ അവശിഷ്ടം ഇതാദ്യമായാണ് ശാന്താസമുദ്രത്തിന്റെ ഈ ഭാഗത്തു നിന്ന് കണ്ടെത്തുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

ഒരു വര്‍ഷം കൊണ്ട് ശാന്തസമുദ്രം കുറുകെ താണ്ടിയ പന്ത് തിരിച്ചുലഭിച്ചതില്‍ വലിയ സന്തോഷമുണ്ടെന്ന് സുനാമിയില്‍ എല്ലാം വീടടക്കം എല്ലാം നഷ്ടപ്പെട്ട മിസാകി പറയുന്നു.

2011 മാര്‍ച്ച് 11നുണ്ടായ ഭൂകമ്പവും സുനാമിയും ജപ്പാനില്‍ വന്‍ നാശനഷ്ടമാണു വിതച്ചത്. 20,000ത്തോളം പേര്‍ കൊല്ലപ്പെടുകയോ കാണാതാകുകയോ ചെയ്തിട്ടുണ്ടെന്നാണു കണക്ക്. വന്‍ തിരമാലയില്‍ ഒലിച്ചു പോയവ മൂന്നു വര്‍ഷത്തിനുളളില്‍ അലാസ്‌കയിലും അമെരിക്കന്‍ തീരങ്ങളിലും വന്നെത്തുമെന്നു വിദഗ്ധര്‍ പ്രവചിച്ചിരുന്നു.

No comments:

Post a Comment