ദക്ഷിണകൊറിയ(3.5 സെക്കന്‍ഡ്), ചെക്ക് റിപ്പബ്‌ളിക്ക്(3.7 സെക്കന്‍ഡ്), നെതര്‍ലന്‍ഡ്‌സ്(3.9 സെക്കന്‍ഡ്) എന്നീ രാജ്യങ്ങളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ഡെസ്‌ക്‌ടോപ്പുകളില്‍ ഏറ്റവും അവസാന സ്ഥാനത്ത് ഇന്തോനേഷ്യയാണ്. അവിടെ വെബ് പേജ് ലോഡ് ചെയ്യാന്‍ ശരാശരി 20.3 സെക്കന്‍ഡ് എടുക്കും. ഫിലിപ്പൈന്‍സില്‍ ശരാശരി 15.4 സെക്കന്‍ഡും ഇന്ത്യയില്‍ ശരാശരി 15.1 സെക്കന്‍ഡും സമയം കൊണ്ടാണ് വെബ് പേജ് ലോഡ് ആകുന്നത്.
മൊബൈലിലും ടാബ്‌ലറ്റുകളിലും ഏറ്റവും വേഗത്തില്‍ വെബ് ലോഡ് ആകുന്നത് ദക്ഷിണകൊറിയയിലാണ്. 4.8 സെക്കന്‍ഡ് സമയം കൊണ്ടാണ് ദക്ഷിണകൊറിയയില്‍ മൊബൈല്‍ഫോണില്‍ വെബ് പേജ് ലോഡ് ചെയ്യുന്നത്. ഡെന്‍മാര്‍ക്ക്(5.2), ഹോങ്‌കോങ്(5.9), നേര്‍വേ(6), സ്വീഡന്‍(6.1) തുടങ്ങിയ രാജ്യങ്ങളാണ് ഇക്കാര്യത്തില്‍ കൊറിയയ്‌ക്ക് പിന്നിലുള്ളത്. അതേസമയം മൊബൈല്‍ഫോണില്‍ വെബ് പേജ് ലോഡ് ആകാന്‍ ഏറ്റവും കൂടുതല്‍ സമയം എടുക്കുന്നത് യുഎഇയിലാണ്. ശരാശരി 26.7 സെക്കന്‍ഡ് കൊണ്ടാണ് യുഎഇയിലെ മൊബൈല്‍ ഫോണുകളില്‍ വെബ് പേജ് ലോഡ് ആകുന്നത്. ഇന്ത്യയില്‍ ശരാശരി 16.4 സെക്കന്‍ഡ് സമയം കൊണ്ടാണ് വെബ് പേജ് ലോഡ് ആകുന്നത്.
No comments:
Post a Comment