ഇതാരാണെന്നാവും നിങ്ങൾ ആലോചിക്കുന്നത്, ഇവനാണ് ഇപ്പോൾ എഫ്ബിയിലെ താരം എന്ന് തന്നെ പറയാം. അല്ലെങ്കിൽ പിന്നെ, പ്രശസ്ത പാട്ടികാരി കേഷ തന്റെ പുതിയ ബോയ്‌ഫ്രണ്ടാണെന്ന് പറഞ്ഞ് ബൂ’യെ പരിചയപ്പെടുത്തേണ്ടതുണ്ടോ?
ഏകദേശം 4മില്ല്യൺ ഫോള്ളോവേഴ്സാണ് ഫേസ്ബുക്കിൽ ഈ സുന്ദരനുള്ളത്. ഇവനാരാണെന്നോ 6 വയസ്സുമാത്രം പ്രായമുള്ള ഒരു പോമറേനിയൻ. നമ്മൾ ആരാധിക്കുന്ന നടീനടന്മാരൊക്കെ ഇവന്റെ ആരാധകരാണെന്നാണറിയുന്നത്. പക്ഷെ, ഇവന്റെ വളർച്ച കണ്ട് ചില റ്റ്വിറ്റർ കുശുമ്പന്മാർക്ക്, കണ്ണ്കടി. ഇവർ, ബൂ മരിച്ച് പോയി എന്നാണ് പ്രചരിപ്പിച്ചത്.
പക്ഷെ, ബൂ ഇപ്പോഴും പൂർണ്ണാരോഗ്യത്തോടെ തന്റെ സ്നേഹിതരെ സന്തോഷിപ്പിക്കാൻ എത്തുന്നു എന്നാണറിയാൻ കഴിഞ്ഞത്. അവന്റെ തലമുടിയുടെ ആകർഷകത്വത്തിൽ മയങ്ങാത്ത ആരുംതന്നെയില്ല സത്യത്തിൽ. കണ്ണടവെച്ച് മുടി മുകളിലേക്ക് ചീന്തി ബൂ നിൽക്കുന്ന് ചിത്രമാണ് ആയിരക്കണക്കിനാളുകൾ തങ്ങളുടെ കവർ ചിത്രമായി ഉപയോഗിച്ചിരിക്കുന്നത്.
ഒരുവിധപ്പെട്ട എല്ലാ സോഷ്യൽ നെറ്റ്വർക്കിങ്ങ് സൈറ്റുകളും ബൂ’യെ ആരാധിക്കുകയും അംഗീകരിക്കുകയും ചെയ്യുമ്പോൾ റ്റ്വിറ്ററിലെ ചിലർ മാത്രമാണ് കള്ളചിത്രങ്ങളും ഒക്കെയായി ബൂ’യെ നശിപ്പിക്കാൻ ശ്രമിക്കുന്നത്. ബൂ കാരണം പലരും റ്റ്വിറ്ററിലേക്ക് തിരിഞ്ഞുനോക്കാതായി എന്നതാണത്രെ ഇതിനു കാരണം. പക്ഷെ, ബൂ, കീഴടങ്ങാൻ തയ്യാറല്ല. തന്നെ തോൽപ്പിക്കാൻ ശ്രമിച്ചവരെ നേരിടുമെന്ന് തന്നെയാണത്രെ ബൂ യുടെ വാശി. ഫേസ്ബുക്ക് തങ്ങളുടെ ഭാഗ്യചിഹ്നമായി ബൂയെ പ്രഖ്യാപിക്കണമോ എന്നാണിപ്പോൾ ആലോചിക്കുന്നതത്രെ.
|
Sunday, April 15, 2012
ബൂ : ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള സുന്ദരന്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment