| Dated: April 15, 2012 |
പലവിധ മോഷണങ്ങളെ കുറിച്ച് കേട്ടിട്ടുണ്ട് എന്നാല്‍ ബാങ്കിലെ കാഷ് മെഷീന്‍ തന്നെ മോഷ്ട്ടിച്ചു കൊണ്ട് പോകുന്നത് ഒരു പക്ഷേ ഇത് ആദ്യമായിട്ടാവും. ജെ സി ബി ഉപയോഗിച്ച് ബാങ്കിന്‍റെ ഭിത്തി തുരന്നാണ് മോഷ്ടാക്കള്‍ കാഷ് മെഷീന്‍ മോഷ്ടിച്ചത്. സഫ്ഫോക്കിലെ ബാങ്കിലാണ് മോഷണം നടന്നത്. ആയിരക്കണക്കിന് പൌണ്ട് മോഷ്ടാക്കള്‍ തട്ടിയെടുതെന്നാണ് പ്രാഥമിക വിവരം. ബുധനാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നത്. തെരുവില്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറയില്‍ മോഷണ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഭിത്തി തുരന്നു കാഷ് മെഷീന്‍ പുറത്തെടുത്ത മോഷ്ടാക്കള്‍ മെഷീന്‍ തുറന്നു പണം എടുത്ത ശേഷം കാറില്‍ രക്ഷപ്പെടുന്നതും ക്യാമറ ദൃശ്യങ്ങളില്‍ വ്യക്തമാണ്. അടുത്ത കാലത്ത് നടന്ന ഏറ്റവും വലിയ മോഷണ വാര്‍ത്ത അറിഞ്ഞതിനെ ഞെട്ടലിലാണ് ബാങ്കിലെ ഉപഭോക്താക്കളും, പരിസരവാസികളും. തന്‍റെ ഓര്‍മയിലെ ഏറ്റവും വലിയ മോഷണമാണ് ഇതെന്ന് മേയര്‍ പെന്നി കുക്ക് പറഞ്ഞു. പുലര്‍ച്ചെ മൂന്നു മണിക്കാണ് മോഷണം നടന്നതായി പൊലീസിന് വിവരം ലഭിക്കുന്നതെന്ന് പോലീസ് അധികൃതര്‍ പറഞ്ഞു. പണം എടുത്ത ശേഷം കാഷ് മെഷീന്‍ തെരുവില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മഗ്ഡലെന്‍ റോഡില്‍ പണി നടക്കുന്ന ഒരു ബില്‍ഡിങ്ങിലെ ആവശ്യങ്ങള്‍ക്ക് കൊണ്ട് വന്ന ജെ സി ബിയാണ് മോഷ്ടാക്കള്‍ ഭിത്തി തുരക്കാന്‍ ഉപയോഗിച്ചത്. മോഷണ ശേഷം ഇവര്‍ രക്ഷപ്പെട്ട കറുത്ത കാര്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. |
Sunday, April 15, 2012
ജെ സി ബി ഉപയോഗിച്ച് കാഷ് മെഷീന്‍ മോഷ്ടിച്ചു
Subscribe to:
Post Comments (Atom)
No comments:
Post a Comment