| Dated: April 10, 2012 |
ലോകത്താകെ നാല് ബില്ല്യൺ പ്രാവശ്യം ആളുകൾ ഒരു മാസം പോൺ സിനിമകൾ കാണുന്നു എന്നാണ് ഏറ്റവുമധികം പോൺസിനിമാപ്രേമികളുള്ള എക്സ് വീഡിയോസിന്റെ ഏറ്റവും പുതിയ കണക്ക്. എന്നാൽ ചെറുതും വലുതുമായി 100ഓളം പോൺ സിനിമാ സൈറ്റുകൾ വേറെയുമുണ്ട്. അങ്ങനെ നോക്കിയാൽ ലോകത്തുള്ള ഓരോയാളുകളും ദിവസത്തിൽ പത്ത് പ്രാവശ്യമെങ്കിലും പോൺ സിനിമകൾ കാണുൻനുണ്ടെന്ന് കണക്കാം!!! പക്ഷെ, ഇത് ഇന്റെർനെറ്റ് ഉപയോഗിക്കുന്നവരുടെ കണക്കാണ്. ലോകജനസംഖ്യയുടെ പകുതിയിൽക്കുറവ് ആളുകൾ മാത്രമേ നിത്യേന ഇന്റെർനെറ്റ് ഉപയോഗിക്കുന്നവരായി ഉള്ളു.
അതിൽതന്നെ നിത്യേന പോൺസിനിമകൾ കാണുന്നവരെത്രകാണും. അപ്പോൾ പിന്നെ ഇത്രയും സൈറ്റുകളിൽ ഇത്രയുമധികം ആളുകൾ പോൺ സിനിമകൾ കാണുന്നെന്നു പറയുമ്പോൾ അത്ഭുദപ്പെടാതിരിക്കുന്നതെങ്ങനെ? എക്സ് വീഡിയോസ് എന്ന സൈറ്റിൽ മാത്രം ഒരു മാസം 4 ബില്ല്യൺ ആളുകൾ സ്ഥിരമായി വരുന്നുണ്ട്. കൂടാതെ ഇടയ്ക്കിടെ വന്നുപോകുന്നവരുടെ എണ്ണം 350 മില്ല്യൺ വരും. ഗൂഗിളിനേക്കാളും ഫേസ്ബുക്കിനേക്കാളും കൂടുതൽ ആളുകൾ നിത്യവും സന്ദർശിക്കുന്ന ഏക വെബ്സൈറ്റ് എക്സ് വീഡിയോസാണെന്നാണ് കണക്കുകൾ കാണിക്കുന്നത്!!
മൊത്തത്തിൽ സംഭവിക്കാറുള്ള ഇന്റെർനെറ്റ് ട്രാഫിക്ജാമിന്റെ 2 ശതമാനം എക്സ് വീഡിയോസിന്റ്വ് ഉപഭോക്താക്കൾ വരുത്തിവെക്കുന്നതാണത്രെ!!! മൊത്തം ഇന്റെർനെറ്റ് ട്രാഫിക്കിലെ 30 ശതമാനവും പോൺസൈറ്റുകൾ ഉപയോഗിക്കുന്നവർ വരുത്തിവെക്കുന്നതാണെന്നറിയുമ്പോഴാണ് ഇതിന്റെ ആഴം മനസ്സിലാവുക. ഒരു സെക്കന്റിൽ 50ജിഗാബൈറ്റിന്റെ പോണോഗ്രാഫി ട്രാൻസ്ഫർ ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ലോകത്ത് മൊത്തം നടക്കുന്ന ഈ പ്രക്രിയയുടെ 15ൽ ഒരു ഭാഗം ലണ്ടനിലും ന്യൂയോർക്കിലും കൂടിയാണ് സംഭവിക്കുന്നത് എന്നാണ് മനസ്സിലാക്കിയത്. പക്ഷെ, ഓരോ വർഷവും ഇന്ത്യപോലുള്ള രാജ്യങ്ങളിലും പോൺ ആരാധകർ കൂടിവരുന്ന കാഴ്ചയാണ് കാണാനാകുന്നത്. പല രാജ്യങ്ങളിലും പുതുതായി ഇന്റെർനെറ്റ് ലോകത്തെത്തുന്നവരെല്ലാം പോൺ ആരാധകാരാണെന്നാണറിയുന്നത്.
|
Sunday, April 15, 2012
ലോകം മുഴുവനും പോൺസിനിമ കാണുന്നവർ മാത്രമേയുള്ളോ? ചില കണക്കുകൾ അങ്ങനെ തോന്നിപ്പിയ്ക്കുന്നു
Subscribe to:
Post Comments (Atom)
No comments:
Post a Comment