അടുത്ത വര്‍ഷം ഏപ്രിലോടുകൂടി ചായ ഇന്ത്യയുടെ ദേശീയ പാനീയമായി പ്രഖ്യാപിക്കാന്‍ സാധ്യത. ശിപായി ലഹളയിലെ നേതാവും അസമിലെ ആദ്യ ടീ പ്ലാന്ററുമായ മണിറാം ദിവാന്റെ 212ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായാണ് ഈ പ്രഖ്യാപനം-ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മോണ്ടെക് സിങ് അഹലുവാലിയ അറിയിച്ചു.
അസാമിലെ ജോര്‍ഹതില്‍ ടീ പ്ലാന്റേഴ്‌സ് അസോസിയേഷന്റെ പ്ലാറ്റിനം ജൂബിലി ആഘോഷപരിപാടികളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്ത് ഏറ്റവും കൂടുതല്‍ കറുത്ത ചായപ്പൊടിയുണ്ടാക്കുന്ന രാജ്യം ഇന്ത്യയാണ്. ഇന്ത്യയിലെ 83 ശതമാനം ആളുകളുടെയും പ്രിയപ്പെട്ട പാനീയമാണിത്. വെള്ളം കഴിഞ്ഞാല്‍ ഏറ്റവും ചെലവ്കുറഞ്ഞ രീതിയില്‍ ലഭിക്കുന്നുവെന്ന പ്രത്യേകതയും ചായയ്ക്കുണ്ട്.
ആഗോളതലത്തില്‍ പരിഗണിക്കുകയാണെങ്കില്‍ ചുരുങ്ങിയത് 35 രാജ്യങ്ങളിലെങ്കിലും ചായകുടിയന്മാര്‍ക്കാണ് മുന്‍തൂക്കം. 2006 മുതല്‍ പ്രവര്‍ത്തിക്കുന്ന ദുബയ് ടീം ഫോറം ഇത്തരം രാജ്യങ്ങളില്‍ നിന്നുള്ള തേയില ഉത്പന്നങ്ങളെ ഒറ്റ കൊടക്കീഴില്‍ കൊണ്ടു വരാറുണ്ട്. വിവിധ ടീ ബോര്‍ഡുകളുടെ സഹായത്തോടെ നടക്കുന്ന ചായസമ്മേളനത്തിന് ദുബൈയാണ് ആതിഥേയത്വം വഹിക്കാറുള്ളത്.
No comments:
Post a Comment