| ഒരു ഖുറാന്‍ വിസ്‌മയത്തിനു കൂടി ലോകത്തിന് കാത്തിരിക്കാം. ലോകത്തിലെ ഏറ്റവും നീളമുളള ഖുറാന്‍ കൈയെഴുത്തുപ്രതി ഇറാഖില്‍ തയ്യാറാവുന്നു. ഇരുപത്തിയഞ്ചുകാരനായ ഹുസൈന്‍ അല്‍-ഖര്‍സാന്‍ എഴുതുന്ന ഖുറാന് 5,500 മുതല്‍ 6000 മീറ്റര്‍ വരെ നീളമുണ്ടാവും. അതായത് 3.4 മൈല്‍ മുതല്‍ 3.7 മൈല്‍ വരെ നീളം. ഈ സൃഷ്‌ടിയിലൂടെ ഗിന്നസ് റിക്കോഡ് സ്വന്തമാക്കുകയാണ് ഖര്‍സാന്റെ ലക്ഷ്യം. പരമ്പതാഗത രീതിയില്‍ തൂവല്‍ പേന ഉപയോഗിച്ചാണ് ഖുറാന്‍ രചന നടത്തുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഖുറാന്‍ വിസ്‌മയം പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. രണ്ട് മാസം മുമ്പാണ് ഖര്‍സാന്‍ ഖുറാന്‍ പകര്‍ത്തി തുടങ്ങിയത്. തുടക്കത്തില്‍, ദിവസം 16 മണിക്കൂര്‍ വരെ ജോലി ചെയ്യാന്‍ കഴിഞ്ഞു. എന്നാല്‍, കടുത്ത കഴുത്ത് വേദന ശല്യപ്പെടുത്താന്‍ തുടങ്ങിയതോടെ ജോലിസമയം ദിവസം അഞ്ചു മണിക്കൂറാക്കി ചുരുക്കി. പൂര്‍ത്തിയായാലുടന്‍ ഈ ഖുറാന്‍ നജാഫ് നഗരത്തില്‍ പ്രദര്‍ശിപ്പിക്കാനാണ് പദ്ധതി. ഏറ്റവും വലിയ ഖുറാന്‍ റഷ്യയിലാണ്. ഇതിന് 6.5 അടി നീളവും നാല് അടി 11 ഇഞ്ച് വീതിയും ഉണ്ട്. ഏറ്റവും ചെറിയ ഖുറാന്‍ പാകിസ്‌താനിലാണ്. ഇതിന് 1.7 സെന്റീമീറ്റര്‍ നീളവും 1.3 സെന്റീമീറ്റര്‍ വീതിയുമാണുളളത്. |
Saturday, May 12, 2012
3.7 മൈല്‍ നീളമുളള ഖുറാന്!
Subscribe to:
Post Comments (Atom)
No comments:
Post a Comment