| പാടി തീര്‍ന്നാലുടന്‍ മഴ പെയ്യുമെന്ന് വിശ്വസിക്കപ്പെടുന്ന മേഘരാഗത്തെ കുറിച്ച് കേട്ടിട്ടുണ്ടോ! തിരിജഞാനസംബന്ധര്‍ എന്ന തമിഴ് സന്യാസി ഒരുക്കിയ ഈ രാഗം പാടി മുഴുമിക്കുമ്പോള്‍ മുഖത്തേക്ക് മഴ തുള്ളിതുളുമ്പി പെയ്യുമത്രേ. വിശ്വസിച്ചാലും ഇല്ലെങ്കിലും തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലെ ശിവഭക്‌തര്‍ മഴ പെയ്യിക്കാന്‍ ഈ രാഗത്തില്‍ നടത്തുന്ന കൂട്ട പ്രാര്‍ത്ഥന ഫലിക്കാറുണ്ടെന്നാണ് വിശ്വാസികള്‍ പറയുന്നത്. കോയമ്പത്തൂരിലെ വിവിധ ഗ്രാമങ്ങളില്‍ നിന്നുള്ള ഗ്രാമീണര്‍ കൃഷിഭൂമി ഉണങ്ങി വരളുമ്പോള്‍ വെള്ളിയാനഗിരി മുകളിലേക്ക് തീര്‍ത്ഥാടനം നടത്തി ഈ രാഗത്തില്‍ നടത്തുന്ന കൂട്ട പ്രാര്‍ത്ഥനയും പൂജയും തമിഴ്‌നാട്ടില്‍ ഏറെ പ്രസിദ്ധമാണ്. എല്ലാ വര്‍ഷവും ഇത് നടത്താറുമുണ്ട്. ബുധനാഴ്‌ച ഈ പരിപാടിയുടെ 27 ാം വര്‍ഷ പ്രാര്‍ത്ഥനയായിരുന്നു. പ്രാര്‍ത്ഥന തീര്‍ന്നപ്പോള്‍ തന്നെ ശക്‌തമായ മഴയും പെയ്‌തു. കൃഷി ഇറക്കാന്‍ സമയമാകുന്നതോടെ കൃഷിക്കാരും കുടുംബാംഗങ്ങളും ചേര്‍ന്ന നടത്തുന്ന ഈ പ്രാര്‍ത്ഥന സംഘടിപ്പിക്കുന്നത് പെരൂര്‍ അധീനവും തൊണ്ടമുത്തൂര്‍ ഫാര്‍മേഴ്‌സ് അസോസിയേഷനും ചേര്‍ന്നായിരുന്നു. കടല്‍ നിരപ്പില്‍ നിന്നും 6,500 മീറ്റര്‍ ഉയരെയുള്ള മല മുകളിലേക്ക് കാല്‍നടയായിട്ടാണ് വിശ്വാസികള്‍ കയറാറുള്ളത്. ഏകദേശം 15 കിലോമീറ്ററിലധികം ദൂരം താണ്ടാന്‍ മണിക്കൂറുകള്‍ എടുക്കും. അവിടെയെത്തുന്ന വിശ്വാസികള്‍ ശിവപൂജയോടെ കൂട്ട പ്രാര്‍ത്ഥന നടത്തും. സംസ്‌കൃതത്തിന് പകരം പൂജകളെല്ലാം തമിഴിലാണ്. പങ്കാളികളാകുന്നവര്‍ക്ക് പ്രാര്‍ത്ഥന മനസ്സിലാകാനാണ് ഇത്. ഇത്തവണ ഏകദേശം 1,500 ല്‍ അധികം വിശ്വാസികള്‍ മലമുകളില്‍ ഒരേ മനസ്സോടെ മേഘരാഗം ആലപിച്ചു. തിരിച്ച് മലയിറങ്ങുമ്പോള്‍ തന്നെ മഴ തുടങ്ങിയതായി പങ്കാളികളായവര്‍ പറയുന്നു. ഇത് വെറുമൊരു പ്രാര്‍ത്ഥന മാത്രമല്ല. കൃഷിക്കാര്‍ക്ക് പരസ്‌പരം പരിചയപ്പെടാനും തങ്ങളുടെ വിളയെ കുറിച്ച് ചര്‍ച്ച ചെയ്യാനുമുള്ള അവസരം കൂടിയാണെന്നാണ് സംഘാടകര്‍ പറയുന്നത്. പ്രാര്‍ത്ഥനയ്‌ക്ക് പിന്നാലെ കൃഷിയിറക്കാനും തുടങ്ങും |
Saturday, May 12, 2012
മേഘ രാഗത്തില്‍ ഒരു കൂട്ട പ്രാര്‍ത്ഥന; പാടിത്തീര്‍ന്നാല്‍ ഉടന്‍ മഴ...!!!!!
Subscribe to:
Post Comments (Atom)
No comments:
Post a Comment